12/6/08

ബ്ലോഗ് കവിസംഗമം (UPDATED)

ബ്ലോഗ് കവിസംഗമം ജൂണ്‍ 15ന് ഞായറാഴ്ച പട്ടാമ്പിയില്‍ നടക്കും.രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പരിപാടി.മേലേ പട്ടാമ്പിയിലെ വെല്‍കം ടൂറിസ്റ്റ് ഹോമാണ് സ്ഥലം.ബ്ലോഗ് കവിതകളുടെ വര്‍ത്തമാനം,സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും ഇഷ്ടകവിതകളുടെ വായനയും ഉണ്ടാവും.വൈകിട്ട് മൂന്ന് മണിക്ക് പുസ്തകപ്രകാശനം.പങ്കെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായവര്‍:

പി.പി രാമചന്ദ്രന്‍
മനോജ് കുറൂര്‍
പി രാമന്‍
സുബൈദ ടീച്ചര്‍
കല്പറ്റ നാരായണന്‍
ഗോപീകൃഷ്ണന്‍
കുരീപ്പുഴ ശ്രീകുമാര്‍
ടി.പി അനില്‍ കുമാര്‍
കുഴൂര്‍ വില്‍‌സന്‍
സനാതനന്‍
വെള്ളെഴുത്ത്
പരാജിതന്‍
ലതീഷ് മോഹന്‍
ഉമ്പാച്ചി
ക്രിസ്പിന്‍ ജോസഫ്
അനീഷ്(ആരോ ഒരാള്‍)
കെ.പി റഷീദ്
കണ്ണൂസ്
സങ്കുചിതമനസ്കന്‍
ജി.ഉഷാകുമാരി
സംവിദാനന്ദ്
ദേവദാസ്
പൊന്നപ്പന്‍
അനു വാര്യര്‍
ജി മനു
പ്രതാപ് വിമതന്‍
സെബാസ്റ്റ്യന്‍
ശ്രീകുമാര്‍ കരിയാട്
പയ്യന്‍സ്
കാളിയംബി
സുനില്‍ (ഡേല്‍‌ഗേറ്റ് ബുക്സ് )

(ലിസ്റ്റ് അപൂര്‍ണം)

പരിപാടിയില്‍ പങ്കെടുക്കുമെന്ന് 90% ഉറപ്പുള്ള എല്ലാ സ്നേഹിതരും അത് കമന്റായി ഇവിടെ രേഖപ്പെടുത്തിയാല്‍ ഉപകാരമായിരുന്നു.ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍:
9895005102
എല്ലാ ബ്ലോഗ് കവികളേയും വായനക്കാരേയും പരിപാടിയിലേക്ക് ഒരിക്കല്‍ കൂടി ക്ഷണിക്കുന്നു... :)

18 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കവിത
ഏറനാട്
മഴ
കൊതിച്ചിരിക്കുന്നു...

വന്നെത്താനാവില്ലല്ലൊ
ഞാനൊരു മനം നടുന്നു...

തറവാടി പറഞ്ഞു...

ഞങ്ങടെ നാട്ടില്‍ ഞാനറിയാതെ വല്ല നാട്ടുകാരേയും ( ;) ) വെച്ച് കവിസമ്മേളനം നടത്താന്‍ മാഷ്ക്കിത്ര ധൈര്യമോ ;)

ആശംസകള്‍ :)

K.V Manikantan പറഞ്ഞു...

ചെറുതുരുത്തിയില്‍ നിന്ന് എങ്ങനെ എത്തിച്ചേരാം എന്ന് പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു.

ഞാന്‍ പങ്കെടുക്കാനുള്ള സാധ്യതകള്‍
99.99%

Blog Academy പറഞ്ഞു...

ബ്ലോഗ് കവി സമ്മേളനത്തിന് ഹാര്‍ദ്ദവമായ ആശംസകള്‍ !!!

വിഷ്ണു പ്രസാദ് പറഞ്ഞു...

ബസ്സിനാണെങ്കില്‍ ചെറുതുരുത്തിയില്‍ നിന്ന് ഷൊര്‍ണൂര്‍ വന്നാല്‍ പട്ടാമ്പിയിലേക്ക് ധാരാളം ബസ്സുണ്ട്.പട്ടാമ്പിയില്‍ എത്തുമ്പോള്‍ മേലേ പട്ടാമ്പിയില്‍ ബസ്സിറങ്ങി വെല്‍കം ടൂറിസ്റ്റ് ഹോം അന്വേഷിച്ചാല്‍ മതി.

നജൂസ്‌ പറഞ്ഞു...

ആശംസകള്‍....
എത്തിചേരാന്‍ ആഗ്രഹം മാത്രം പോരല്ലോല്ലേ...
കാണമെന്നുണ്ടായിരുന്നു
സനാതനനെ, ഉമ്പാച്ചിയെ,വിത്സനെ....

സജീവ് കടവനാട് പറഞ്ഞു...

സംഗമത്തിന് ആശംസകള്‍!! ]
വിഷ്ണുമാഷ്ക്കും ലതീഷിനും സ്പെഷല്‍!!!

സുനീഷ് പറഞ്ഞു...

വരാനാവില്ലെങ്കിലും എല്ലാ ആശംസകളും നേരുന്നു. ഇനിയെന്നാണാവോ എല്ലാവരെയും കൂടി കാണാന്‍ കഴിയുന്നത്?

ബാബുരാജ് ഭഗവതി പറഞ്ഞു...

വിഷ്ണു
ആശംസകള്‍..
കവികളല്ലാത്തവരെ ഓടിക്കുമോ????

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

അഭിനന്ദങ്ങളും ആശംസകളും !!
(ഒരു ദിവസം ഇപ്പുറമായല്ലോ പരിപാടി. ഞാന്‍പതിനാറിനു കാലത്തേ പാലക്കാട്ടെത്തൂ, അവധിക്ക്‌. അല്ലെങ്കില്‍ തീര്‍ച്ചായായും എത്തുമായിരുന്നു. ) ഒരിക്കല്‍ കൂടെ പരിപാടിയുടെ വിജയത്തിനായിഎല്ലാ ഭാവുകങ്ങളും.

വിശാഖ് ശങ്കര്‍ പറഞ്ഞു...

വിഷ്ണു,
നേരിട്ടു കാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹമുള്ള കുറെ പേരുടെ ലിസ്റ്റ്..!

അതില്‍ നിന്റെയും പരാജിതന്റെയും അനുവിന്റെയും കാര്യം കള..:)

കുഴൂര്‍, അനിലന്‍ എന്നീ രണ്ടവന്മാരെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല എന്നത് എനിക്ക് തന്നെ വിശ്വസിക്കാനാവുന്നില്ല....

ഒരവസരമായിരുന്നു...

ഞാന്‍ അവിടൊക്കെ കാണുമെന്റെ വിഷ്ണൂ‍ൂ‍ൂ‍ൂ...

വിഷ്ണു പ്രസാദ് പറഞ്ഞു...

ബാബുരാജ്,ധൈര്യമായി വരൂ‍... :)

Jayesh/ജയേഷ് പറഞ്ഞു...

സ്വന്തം നാട്ടില്‍ വച്ചാണല്ലോ ഈശ്വരാ കലാപം ....... വരണമെന്ന് വലിയ ആഗ്രഹമുണ്ട്...പക്ഷേ.... :(

ചന്ദ്രകാന്തം പറഞ്ഞു...

സംഗമത്തിന്‌...
.......ആശംസകള്‍ .

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ആശംസകള്‍..

ഏറുമാടം മാസിക പറഞ്ഞു...

aashamsakal....

prathap joseph പറഞ്ഞു...

ethum

Unknown പറഞ്ഞു...

വരണമെന്ന് ഉണ്ടാര്‍ന്നു, കഴിഞ്ഞില്ല