14/5/08

തടവ്

അടച്ചിട്ട കതകിനും
ജനാലകള്‍ക്കുമുള്ളില്‍
‍ഓരോ മുറിയും
ചില സ്വച്ഛതകളെ
അടക്കം ചെയ്തിരിക്കുന്നു.

കണ്ണിലെ
കുഞ്ഞു തിരശ്ശീലയില്‍
‍അവര്‍ തെളിച്ചിട്ട
ഉയിര്‍പ്പിന്റെ സ്വപ്നങ്ങളാണ്‌
രാപ്പകലില്ലാതെ പെറ്റുപെരുകുന്ന
ഇരുളിന്റെ സൂക്ഷ്മാണുക്കള്‍.

ചീവീടുകള്‍ ‍പാടിനീട്ടുന്നത്‌
അതിജീവനത്തെക്കുറിച്ച്‌
അവരെഴുതിയ മഹാകാവ്യങ്ങളാണ്‌.

അടച്ചിട്ട
ഓരോമുറിക്കുള്ളിലും
എന്തൊക്കെയോ ഒരുങ്ങുന്നുണ്ട്‌.
അതുകൊണ്ടാവും
വീടുകളിലേറെ തടവറകളുണ്ടായിട്ടും
സാമ്രാജ്യങ്ങള്‍‍
പേക്കിനാവ്‌ കണ്ട്‌ ഉറങ്ങാതിരിക്കുന്നത്‌.

6 അഭിപ്രായങ്ങൾ:

Shooting star - ഷിഹാബ് പറഞ്ഞു...

nalla kavitha ketooaa.. cheruthinu soundaryam koodunnu ennu parrayunnathil kaaryamillathillennu kaanikkunna oru kavitha valare ishttapettu.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

അടച്ചിട്ട മുറിയാണ് വെളിച്ചത്തെക്കാള്‍ സുഖപ്രദം
അവിടെ ആരും അസൂയ കാണിക്കില്ലല്ലോ

പാമരന്‍ പറഞ്ഞു...

കൊള്ളാം മാഷെ.

lakshmy പറഞ്ഞു...

അടിച്ചമര്‍ത്തപ്പെടുന്നവയെല്ലാം പൊട്ടിത്തെറിക്കാനുള്ളവ തന്നെ. സാമ്രാജ്യങ്ങള്‍ പേക്കിനാവ് കണ്ടേ തീരൂ

വിശാഖ്ശങ്കര്‍ പറഞ്ഞു...

നന്ദി ഷിഹാബ്.
അനൂപേ,
ഇരുളിനും വെളിച്ചത്തിനും അപ്പുറം അടച്ചിടപ്പെട്ട മുറികളില്‍ ചില ഒരുക്കങ്ങള്‍ നടക്കുന്നില്ലേ...:)
പാമരാ, ലക്ഷ്മി, നന്ദി.

My......C..R..A..C..K........Words പറഞ്ഞു...

nalla varikal