2/5/08

അതിഥി ദേവോ ഭവ:


അതിഥി ദേവോ ഭവ:


മുഖങ്ങളില്ലാത്ത തെരുവ്.
തീ തുപ്പിയ മേല്ക്കൂര.
കോള
കലര്ന്ന കടല്.
കറുത്ത പുഴകളില്,
ഗ്രനേഡുകളുടെ തിരുശേഷിപ്പ്,
മരച്ചില്ലയിലുറപ്പിച്ച
തോക്കിന്കുഴലിലൂടെ,
ഒരു പൂച്ചക്കണ്ണ്‌.
ഒലിവുകള്ക്കിടയില്
നിഴലുകള്ക്കു മറപറ്റി
ഇരപിടിയന്ടാങ്കറുകള്
അധിനിവേശം....... സമാധാനത്തിന്‌!
ഭൂഖണ്ഡങ്ങളില്
ചുവപ്പു തെറിപ്പിച്ച്
പതാകകള്ക്കും
പണിശാലകള്ക്കും നെറുകേ
കഴുകന്മാരുടെ മാര്ച്ച്പാസ്റ്റ്
ഫോര്വേഡ്മാര്ച്ച്‌.......
പക്ഷേ ഗര്ഭപാത്രങ്ങള്‍,
അവയിലേക്കു നിറയൊഴിക്കുമ്പോള്
സമാധാനം പിറക്കുന്നതെങ്ങനെ?
..... കുഞ്ഞുങ്ങള്‍!
അവര്ഞങ്ങളുടെ
വറ്റിയ മുലകളില്പല്ലമര്ത്തി
ഇനി യുദ്ധം ചെയ്യില്ലല്ലോ
ഉറക്കെ കരയില്ലല്ലോ......
നിലവിളികള്കോര്ത്ത ബയണറ്റുകള്
അതിനു മീതേ ഉറപ്പിച്ച കസേര.
നീല ഞരമ്പുകള്അലങ്കരിച്ച
ഒരുഗ്രന്കൈപ്പത്തി
പന്ത്കൈകളിലെന്ന്അയാള്പറയുന്നു.
അഭിനന്ദനങ്ങള്ക്കും
കെട്ടുകാഴ്ച്ചകള്ക്കും
സല്ക്കാരങ്ങള്ക്കുമൊടുവില്
നിങ്ങളുടെ കട്ടിലില്അയാള്കിടക്കുന്നു.
ഉണര്ത്തുകയോ ഉറക്കുകയോ ചെയ്യാം.
കാല്തിരുമിയും വെഞ്ചാമരം വീശിയും
വര്ത്തമാനം സുരക്ഷിതമാക്കാം.
ഒടുവില്‍, മകളുടെ കുഞ്ഞിന്
ഒരച്ഛനെ തിരയാം
സമ്മനിക്കപ്പെട്ടത്മാംസതിലണിയാം.
ആഭരണങ്ങളില്ചോര പുരണ്ടുവെങ്കില്
നന്നയ്വേദനിക്കുന്നുവെങ്കില്‍,
ആസനത്തിലെ ആല്മരത്തണലിലിരിക്കാം.
ആര്ത്തലയ്ക്കാം,
അതിഥി ദേവോ ഭവ:

2 അഭിപ്രായങ്ങൾ:

t.k. formerly known as thomman പറഞ്ഞു...

ഇത്തരം posturing-നെ കവിതയെന്നു വിളിക്കാമോ? ഉരുക്കുരുകുന്ന ചൂടില്‍ ഈയാമ്പാറ്റകളെപ്പോലെ, വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളില്‍ നിന്ന് മരണത്തിലേക്ക് എടുത്തുചാടുന്ന ആള്‍ക്കാരെപ്പറ്റി മാഷ് കവിതയെഴുതുമ്പോള്‍ ഒരു ഇ-മെയില്‍ അയയ്ക്കണേ.

Umesh::ഉമേഷ് പറഞ്ഞു...

ഒരു തിരുത്തു്:

“അതിഥി ദേവോ ഭവ” എന്നു മതി. വിസര്‍ഗ്ഗം വേണ്ട.

സംസ്കൃതത്തില്‍ എഴുതിയാലേ ചിലതൊക്കെ ശരിയാവൂ എന്നൊരു ചിന്തയുണ്ടു്. സംസ്കൃതമാണെന്നു തോന്നിക്കാന്‍ ഒരു വിസര്‍ഗ്ഗം ഇട്ടാല്‍ മതിയെന്നും. എന്തു ചെയ്യാന്‍!