23/4/08

കാല്‍(പനി)കം

മഴ ചാട്ട വീശിയ വഴിവക്കില്‍

വെറുങ്ങലിച്ചു വിറച്ച്...

ചാറ്റല്‍ മഴയുടെ നനുത്ത സ്വപ്നം

ഓടയില്‍ ഒലിച്ചു പോ ണതു നോക്കി ,

ഉടുപ്പുകള്‍ എല്ലാം കൂട്ടി പിടിച്ചു ,

കുടയുടെ വിപ്ളവ കാറ്റില് ഉലഞ്ഞ്,

കോച്ചുന്ന കാല്‍ രണ്ടും നീട്ടി വെച്ച് ,

ഒരു കട്ടന്‍ മാത്രം കൊതിച്ച് ,

ആണ്ടെ പ്രണയം നടന്നു പോകുന്നു.

പിന്നില്‍ തെറിച്ച ചെളിചിത്രം കൊള്ളാം ,

എത്റ അലക്കിലും മായാതോരോര്‍മ്മ.

2 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

കവിത നന്നായി...കേട്ടോ...

വേണു venu പറഞ്ഞു...

പിന്നില്‍ തെറിച്ച ചെളിചിത്രം കൊള്ളാം .:)
ഇഷ്ടമാകുന്നു വരികള്‍.