16/4/08

മല്‍ സ്യകന്യക

അഗാധതയില്‍
നീന്തിത്തുടിക്കുന്നവള്‍
കരയെ കൊതിപ്പിച്ച്
ശ്വാസത്തില്‍ ഉള്‍ ക്കടല്‍ നിറച്ച്
നീലച്ചെതുമ്പലുകള്‍
പ്രതിഫലിച്ച് നീലിച്ച
ആകാശം നോക്കിയങ്ങനെ..

വലയില്‍ കുരുങ്ങാതെ
കടല്‍ വേടന്‍ മാരുടെ
ചൂണ്ടയില്‍ കൊരുക്കാതെ
സ്പര്‍ ശനമേല്‍ ക്കാതെ
അവളിപ്പോഴും
സ്വച്ഛന്ദം
സമുദ്രദേവതയെപ്പോലെ വാഴുന്നു

എന്നിട്ടുമവള്‍ ഇപ്പോളും
കന്യകയാണെന്നതത്ഭുതമവിശ്വസനീയം

6 അഭിപ്രായങ്ങൾ:

ജയേഷ് പറഞ്ഞു...

മല്‍ സ്യകന്യക

ശ്രീകുമാര്‍ പറഞ്ഞു...

കൊള്ളാം......
"മല്‍സ്യകന്യക"..............

kaithamullu : കൈതമുള്ള് പറഞ്ഞു...

ചൂണ്ടയില്‍ കൊരുക്കാതെ
സ്പര്‍ ശനമേല്‍ ക്കാതെ..


എന്നിട്ടുമവള്‍ ഇപ്പോളും
കന്യക.......

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

നല്ല വരികള്‍

Rare Rose പറഞ്ഞു...

മത്സ്യകന്യക..കഥകളില്‍ മാത്രം കേട്ടിട്ടുള്ള മത്സ്യകന്യക പണ്ടേ അതെനിക്കൊരു അത്ഭുതമാണു..അതിലേറെ അത്ഭുതം ഈ വരികള്‍ വായിച്ചപ്പോള്‍ തോന്നി..ലളിതസുന്ദരമായ വരികള്‍..മനോഹരമായതെന്തും വെട്ടിപിടിക്കാന്‍ ഒരുങ്ങുന്ന ഈ ലോകത്ത് അവളിപ്പോഴും കന്യകയാ‍യി തന്നെ നിലകൊള്ളുന്നു..അവസാനത്തെ വരികള്‍ ഒരുപാടിഷ്ടപ്പെട്ടു..;)

നൊമാദ്. പറഞ്ഞു...

നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ. ആശ്വസിക്കാന്‍ എത്രയെത്ര വഴികള്‍.