15/4/08

കുഞ്ഞന്നക്കിതുമതി...


മുല്ലപ്പൂക്കളിറുത്ത്‌
മാലകോര്‍ത്ത്‌,
മുടിയില്‍ചൂടി
ആര്‍ത്തു രസിച്ചൂ
കുഞ്ഞന്നയുടെ കൂട്ടുകാരികള്‍.

വിരിഞ്ഞുനിന്ന പൂ-
വിനൊരുമ്മ കൊടുത്ത്‌
വീണപൂവൊന്നെടുത്ത്‌
മുടിയില്‍ചൂടി
കുഞ്ഞന്ന പറഞ്ഞു
"കുഞ്ഞന്നക്കിതുമതി"

പാല്‍പ്പായസംകഴിക്കുമ്പോള്‍
കുറിഞ്ഞിപ്പൂച്ച പിന്നില്‍ കൂടി.
കുഞ്ഞന്നക്കു കിട്ടിയതില്‍ പാതി
കുറിഞ്ഞിക്കു കൊടുക്കുമ്പോള്‍
കുഞ്ഞന്ന പറഞ്ഞു
"കുഞ്ഞന്നക്കിതുമതി"

പനിപടര്‍ന്നു പിടിച്ചപ്പോള്‍
കുഞ്ഞന്നയുടെ വീതം
കുഞ്ഞന്നക്കുതന്നെ കിട്ടി.
പാവം കുഞ്ഞന്ന
'കുഞ്ഞന്നക്കിതുമതീ'ന്ന്
പറയാന്‍പോലും
അവള്‍ അശക്ത.

രാത്രി,
ചീറിപ്പാഞ്ഞ കാറിനുള്ളില്‍
കുഞ്ഞന്ന തളര്‍ന്നു കിടന്നു.
ഉറക്കം ശരിയാകാഞ്ഞതിന്റെ
ദേഷ്യത്തിലായിരുന്നുവോ ഡോക്ടര്‍.
ഇഞ്ചക്ഷനും മരുന്നും;
കുഞ്ഞന്നയുടെ വീതം
കുഞ്ഞന്നക്കു കിട്ടി.
കുഞ്ഞന്ന തളര്‍ന്നുറങ്ങി.
കുഞ്ഞന്ന പിന്നെയുമുറങ്ങി.
പിന്നെയും,
'കുഞ്ഞന്നക്കിതുമതി'യെന്നു
പറയാതെ......


വര: സനാതനന്‍

9 അഭിപ്രായങ്ങൾ:

ഉപാസന | Upasana പറഞ്ഞു...

KunjannayuTe kathha ishTamaayi bhaay
:-)
upaasana

യാരിദ്‌|~|Yarid പറഞ്ഞു...

കിനാവെ ഇതങ്ങു നേരെ ചൊവ്വെ എഴുതിയാല്‍ പോരായിരുന്നൊ? ഇതാണൊ ഗദ്യകവിത...?!!!

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

അല്ലേലും ഈ കുഞ്ഞന്ന പണ്ടെ ഒട്ടും ആര്‍ത്തിയില്ലാത്ത കൂട്ടത്തിലാണു

ബാജി ഓടംവേലി പറഞ്ഞു...

Kunjanneeeeee.....

ശ്രീനാഥ്‌ | അഹം പറഞ്ഞു...

:)

സിമി പറഞ്ഞു...

കിനാവേ, നല്ല കവിത. നല്ല വരയും.

അമ്പിളി ശിവന്‍ പറഞ്ഞു...

ഹൃദ്യം... തുടരുക..

sivakumar ശിവകുമാര്‍ ஷிவகுமார் പറഞ്ഞു...

Good.....

sreekanav പറഞ്ഞു...

ഓ പാവം..,
കൊള്ളാം., വര ഏറെ നന്നായി.