3/4/08

വിചിത്രശില്പങ്ങള്‍

ചിതറിപ്പോയിരുന്നു
എന്നെപ്പോലെ അത്.

പെറുക്കിയെടുത്തു.
ഉരച്ചുമിനുക്കി.
പുതിയ പേരുകളിട്ട്
അലമാരയില്‍ വെച്ചു.

ഇപ്പോളവ ശില്പങ്ങള്‍.
ഞങ്ങളെപ്പോലെ ഒരാള്‍ക്കൂട്ടം.
അടുത്തടുത്തായിട്ടും
തിരിച്ചറിയാനാകാതെ.

4 അഭിപ്രായങ്ങൾ:

മനോജ് കുറൂര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ushakumari പറഞ്ഞു...

പലതും
ചിതറുകയും
ഒരുമിക്കുകയും ചെയ്യുന്നത്
ഇടയ്ക്കൊക്കെ
നമ്മുടെ നോട്ടങ്ങളിലൂടെയാണോ?

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്

മനോജ് കുറൂര്‍ പറഞ്ഞു...

ഉഷ, വസ്തുക്കള്‍ ശില്പങ്ങളാകുന്നതും അങ്ങനെയാണല്ലൊ.എന്നിട്ടും ചിതറിപ്പോയവ ഒരുമിക്കാത്തത് എന്തുകൊണ്ടാവാം?
നന്ദി അനൂപ്.