27/3/08

ഉറുമ്പുകള്‍

പറഞ്ഞു വന്നത് ഞങ്ങള്‍ ഉറുമ്പുകളെ കുറിച്ചായിരുന്നല്ലോ
നിര തെറ്റാതെ നടക്കും
ചതഞ്ഞരയുമെന്നറിഞ്ഞിട്ടും
ഭയക്കാതെ,
(കയ്യൂരു തൊട്ട് കണ്ണൂരു വരെ നിങ്ങളുമത് കണ്ടതല്ലേ?)
നിറമൊട്ടു മങ്ങിയെങ്കിലും
ഞങ്ങളിപ്പോഴും ചുവപ്പാണ്‌.
ഞങ്ങള്‍ നെയ്യുറുമ്പുകളെ ചോണനുറുമ്പുകള്‍ നയിക്കും.
അപൂര്‍വ്വം ചില പുളിയുറുമ്പുകളും ഉണ്ട്.
അവ മധുരം ഇഷ്ടപ്പെടാത്ത വയസ്സന്‍മാരാണ്.
അവരുടെ കഴുത്തില്‍ ചോണനുറുമ്പുകള്‍
പിടിമുറുക്കിയിട്ടുണ്ട്.
പാവങ്ങള്‍..
(മുമ്പ്‌ കൂടെയുണ്ടായിരുന്ന കട്ടുറുമ്പുകളുടെ ഗതി കണ്ടിട്ടും പഠിക്കുന്നില്ല. )
പോട്ടെ, തിരക്കുണ്ട്
ദൂരെ നിന്ന് വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്നില്ലേ...?
അവിടെയെത്തണം.

3 അഭിപ്രായങ്ങൾ:

mumsy-മുംസി പറഞ്ഞു...

ഇതെന്റെ ബ്ലോഗിലും പബ്ലിഷ് ചെയ്തിട്ടുണ്ട്

Sharu (Ansha Muneer) പറഞ്ഞു...

ദൂരെ നിന്ന് വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്നില്ലേ...?
അതു വസന്തമല്ല.... അതാരുമറിയുന്നുമില്ല

ഫസല്‍ ബിനാലി.. പറഞ്ഞു...

നക്ഷത്ര ചിഹ്നമുള്ള ഉറുമ്പുകള്‍ക്ക്
ഇടിമുഴക്കവും വസന്തമാണ്........