18/3/08

വെര പാവ്‌ലോവയുടെ കവിത

സമ്പന്നരാണ് നമ്മള്‍
നഷ്ടപ്പെടാന്‍ ഒന്നുമില്ല
വയസ്സായവരാണ്
തിരക്കുപിടിച്ച് ഓടാന്‍ ഒരിടമില്ല

കഴിഞ്ഞകാലത്തിന്റെ
തലയണകള്‍ നിറയ്ക്കും,
വരാനുള്ള ദിവസങ്ങള്‍ക്കിടയിലെ
കനലുകള്‍ ചികയും,
മങ്ങിയ പകല്‍ വെളിച്ചം മായുമ്പോള്‍
അര്‍ത്ഥമുള്ള കാര്യങ്ങള്‍
മാത്രം സംസാരിക്കും,
നമ്മള്‍.
എന്നിട്ട്,
ഒരിക്കലും ചാവാത്ത
മരണത്തില്‍ വിശ്രമിക്കാന്‍ കിടക്കും
നിന്നെ ഞാന്‍ സംസ്കരിക്കും,
നീ എന്നെയും.



വെര പാവ്‌ലോവ, 1963-ല്‍ മോസ്കോയില്‍ ജനിച്ചു. സംഗീതശാസ്ത്രത്തില്‍
ഉപരിപഠനം. ഇരുപത്തിനാലാമത്തെ വയസ്സില്‍ ആദ്യത്തെ കവിത
പ്രസിദ്ധപ്പെടുത്തി. Celestial Animal ആദ്യ കവിതാപുസ്തകം. The Second Language, Line of Detachment, Fourth Sleep എന്നിവ മറ്റു പ്രധാന രചനകള്‍.

1 അഭിപ്രായം:

simy nazareth പറഞ്ഞു...

nannaayi. tharjjimaykku nandi vellezhuthe.