22/2/08

പേരില്ല

മരിക്കാന്‍ പോലും സൌന്ദര്യലക്ഷണങ്ങളുണ്ട്!
കാഞ്ചീപുരം പട്ടിന്റെ ഒരു കുരുക്ക്,
സണ്‍‌ഡേ സപ്ലിമെന്റില്‍ പൊതിഞ്ഞ ടിക് ട്വന്റി.
സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ മുരള്‍ച്ച!
ഇടത്തരത്തില്‍ കുറയാത്തൊരു പുഴയിലേക്കു കുതിക്കാന്‍ അഹങ്കാരത്തിന്റെ സ്റ്റോപ്പ് വാച്ച്..
തന്നേ ചത്താലും ഞാന്‍ നന്നാവാതാവില്ല..
കാണാന്‍ കൊള്ളാത്ത ലോകമേ,
കാണാന്‍ കൊണ്ടു പോയൊരെന്നെ ഒക്കുമെങ്കില്‍ ഒരു പെന്‍സില്‍മുന കൊണ്ടൊന്നു കൊന്നു തരുമോ.. പ്ലീസ്..

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പേരെന്തിനു പൊന്നപ്പാ.
ശരിക്കും നൊന്തു ...

ഹാരിസ് പറഞ്ഞു...

നിന്നെ ഞാന്‍ കൊല്ലും

സുനീഷ് പറഞ്ഞു...

പൊന്നപ്പാ, പെന്സില് മുന കൊണ്ട് നിന്നെ കൊല്ലാന് എനിക്കാഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യാന്? ഒരു വിചാരത്തിന്റെ ഒരു ഉറുമ്പുകടി കൊണ്ട് മരിക്കപ്പെട്ടവനല്ലേ ഞാന്.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എപ്പ കൊന്നൂന്നു ചോദിച്ചാ മതി

ഭടന്‍ പറഞ്ഞു...

പൊന്നപ്പാ! കൊള്ളാം.

പെന്‍സില്‍ മുന അത്ര മോശമായി തോന്നുന്നില്ല, ഈ ആശ നിറവേറ്റാന്‍!പക്ഷെ, എല്ലാത്തിനും ഒരു ഈസ്തെറ്റിക് സെന്‍സ് വേണം. അതു ഒരു ആര്‍ട്ടിസ്റ്റിക് സ്റ്റൈലില്‍ കൂര്‍പ്പിക്കാന്‍ മറക്കരുത്. ചിലര്‍ പെന്‍സില്‍ കൂര്‍പ്പിച്ചാല്‍ എലി കരണ്ടപോലെയുണ്ടാകും അല്ലെ....

ഇതൊക്കെ ഒരു രസത്തിനു കാച്ചിയതാണ് കേട്ടോ...

ആശംസകള്‍..
Lath

Suraj പറഞ്ഞു...

പ്രിയ പൊന്നപ്പ,

ഇതിഷ്ടമായി...മരണത്തിന്റെ ഈ സൌന്ദര്യ-നിര്‍ബന്ധങ്ങള്‍!
ആശംസകള്‍.

പാമരന്‍ പറഞ്ഞു...

"പെന്‍സില്‍മുന കൊണ്ടൊന്നു കൊന്നു തരുമോ.."

ഇഷ്ടമായി പൊന്നപ്പാ..

വിഷ്ണു പ്രസാദ് പറഞ്ഞു...

കൊല്ലാന്‍ എന്തൊരുത്സാഹം..
മരിക്കാനും..

Unknown പറഞ്ഞു...

kollaan panjaangam nokki varaam ketto..........

കാളിയമ്പി പറഞ്ഞു...

എന്തുണ്ടേലും ഒന്ന് തുറന്ന് പറയെന്റപ്പാ
എല്ലാത്തിനും ഒരു പോംവഴിയുണ്ടെല്ലപ്പാ
...........................
...................പൊന്നപ്പാ!!!

(ബാക്കി രണ്ട് വരി.. വാരി എഴുതാന്‍ കൊള്ളൂല്ല)

ശ്ശൊ..ഇത് ബൂലോക കവിതായാര്‍ന്നോ..ഞാനോര്‍ത്തില്ല കേട്ടോ