23/2/08

മൌനം

( ഒരുപാട് മുമ്പെഴുതിയതാണ്‌. . പാഴ്ക്കടലാസുകള്‍ നശിപ്പിക്കുന്നതിനിടയില്‍ വീണ്ടും കാണപ്പെട്ടപ്പോള്‍ പോസ്റ്റിയാല്‍ കൊള്ളാമെന്ന് തോന്നി )

മൌനം ഒരു ചോദ്യത്തിന്റെ ഉത്തരമാകുന്നു
ആര്‍ ക്കും വേണ്ടാത്ത
മരുഭൂമിയുടെ കരച്ചില്‍
വെള്ളക്കടലാസും
മഷിയൊഴിഞ്ഞ പേനയും
മൌനങ്ങളാകുന്നു
ആദിയിലും അന്ത്യത്തിലും
നിറഞ്ഞ മൌനം
നാല്ക്കവലയില്‍
കുരുങ്ങിപ്പോയവന്റെ മനസ്സും
കൂട്ടബലാല്‍ സം ഗത്തില്‍
ഉടഞ്ഞുപോയ അരക്കെട്ടും
മൌനത്തിന്റെ അവസ്ഥാന്തരങ്ങളാകുന്നു
മൌനത്തിന്‌ എതിരാളി
ഉത്തരമില്ലാത്ത ചോദ്യങ്ങളാകുന്നു

5 അഭിപ്രായങ്ങൾ:

ജ | യേ | ഷ് പറഞ്ഞു...

"മൌനം"

ചന്തു പറഞ്ഞു...

ആ കടലാസു കഷ്‌ണം ഇങ്ങിനെ, നല്ലൊരു വായനാനുഭവം നല്‍കി മൗനത്തിനു പുറത്തു കടന്നല്ലൊ. നന്നായി.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇതൊന്നൂം ഇങ്ങനെ ചുമ്മാ കളയാതെ.

നന്നായിട്ടുണ്ട്കവിത.

Sharu.... പറഞ്ഞു...

നല്ല കവിത...:)

prabha പറഞ്ഞു...

you have got a poetic acumen... Dnt loose it, but preserve it for future