1/1/08

ഖിയാമം

മുറിച്ചുമാറ്റപ്പെട്ട
സുഖാനുഭവങ്ങളെ ചൊല്ലി
പതിവായി
പരിഭവപ്പെടാറുള്ള
അഗ്ര ചര്‍മ്മം
അന്നാദ്യമായി
അതിനോട്
സഹതപിച്ചു കൊണ്ട്
കൃതജ്ഞത രേഖപ്പെടുത്തും,

പാപങ്ങളിലേക്കുള്ള
പ്രവേശങ്ങളില്‍ നിന്ന്
ചെറുപ്പത്തിലേ
മാറ്റി നിര്‍ത്തിയതിന്...

24 അഭിപ്രായങ്ങൾ:

umbachy പറഞ്ഞു...

പാപങ്ങളിലേക്കുള്ള
പ്രവേശങ്ങളില്‍ നിന്ന്
ചെറുപ്പത്തിലേ
മാറ്റി നിര്‍ത്തിയതിന്...

അലി പറഞ്ഞു...

പുതുവത്സരാശംസകള്‍

മന്‍സുര്‍ പറഞ്ഞു...

ഉമ്പാച്ചി...

ശക്തമായ വരികളും..ആശയവും....അഭിനന്ദനങ്ങള്‍

പുതുവല്‍സരാശംസകള്‍

നന്‍മകള്‍ നേരുന്നു

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നല്ല വരികള്‍,ഒപ്പം നവവത്സരാശംസകള്‍.

ഉപാസന || Upasana പറഞ്ഞു...

Good one bhai
:)
upaasana

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഒറ്റയ്ക്കല്ല നീ കവിതയെഴുതുന്നത്‌...

ഓ,ഒറ്റയ്ക്കാണല്ലോ നീ കവിതയെഴുതുന്നത്‌

umbachy പറഞ്ഞു...

അലി,മന്‍സൂര്‍,സഗീര്‍,ഉപാസന,
കവിതയെ പറ്റി പറയൂ...
നസീര്‍
കവിതയിലൂടെ
എന്നില്‍ നിന്ന് പുറത്തു കടക്കാനാണ്
എന്‍റെ ശ്രമം,
ജീവിക്കാന്‍ വല്ലതും വേണ്ടേ..ചങ്ങാതീ

വിശാഖ് ശങ്കര്‍ പറഞ്ഞു...

ആ പാപങ്ങളാണ് ദൈവത്തിന്റെ മൌനത്തിലേയ്ക്ക് ഞാന്‍ തൊടുക്കുന്ന പ്രാര്‍ത്ഥനകള്‍.

മന:സ്നേഹ പറഞ്ഞു...

ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍
മൂത്ര തടസതെ തുടര്‍ന്ന്
അഗ്ര ചര്‍മ്മം മുറിചുമാറ്റുവാന്‍ ഡോക്ടാര്‍ നിര്‍ദ്ദേശീചു.
വിശാഖ്,
തങ്കള്‍ പ്രര്‍ത്ഥിചതു തന്നെയല്ലെ
പ്രസ്തുത ഡോക്ടാര്‍ പ്രര്‍തഥനയാക്കിയതു???

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഒരു പാപം അത് പാപം എന്ന് നിര്‍വചിച്ചവന്റെ നേര്‍ക്കുള്ള പ്രാര്‍ത്ഥനയാവുന്നത് എങ്ങനെ എന്ന് ഓര്‍ത്തുനോക്കു..
ഇതിലെ ‘ഞാന്‍ ‘ ഡോക്ടരാണെങ്കില്‍ ഞാന്‍ ചെയ്തത് ഒരു പാപമല്ല.അങ്ങനെയല്ലല്ലൊ ഞാന്‍ പറഞ്ഞത്.
ഇനി ഞാന്‍ കുട്ടിയാണെങ്കില്‍ മൂത്ര തടസ്സമുണ്ടെന്ന് ഞാന്‍ പരാതിപെട്ടാലേ ഡോക്ടര്‍ക്ക് ആ പ്രാര്‍ത്ഥന കേള്‍ക്കാനാവു.ഇത് അങ്ങനെയുമല്ലല്ലൊ.
(മൂത്രതടസ്സത്തിനു അഗ്രചര്‍മ്മം മുറിച്ചുമാറ്റല്‍ മാത്രമാണോ ചികില്‍ത്സ?)

പ്രിയ നസ്രേത്ത്,
ഇതൊരു കവിതയ്ക്കിട്ട കുറിപ്പാണ്.അതു മാത്രം...

അനിലൻ പറഞ്ഞു...

ആരു പറഞ്ഞു പാപമാണെന്ന്?

മന:സ്നേഹ പറഞ്ഞു...

മുനിയായ ദൈവതിന്റെ ( തങ്കള്‍ പറയുന്ന ദൈവത്തിന്റെ ഭാവം മൌനമാണ്‌ അതായതു നിര്‍ഗുണബ്രഹ്മം. ) നേര്‍ക്കു തൊടുക്കുന്ന പ്രാര്‍ത്ഥനകള്‍ നിരര്‍ത്ഥം എന്നു തന്നെയാണ്‌ ഞാന്‍ നീരീക്ഷിചതു, അതു പാപം കൊണ്ടയാലും, പുണ്യം കൊണ്ടായാലും.
പ്രിയ വിശാഖ്‌,
' ഖിയാമം' (വിധി പറയുന്ന അവസാന ദിനം ) ആവശ്യപ്പെടുന്ന വായന ഇങനെയാണെന്നു തോന്നുന്നു:-
ആ മഹാവൈദ്യന്‍ കല്പിക്കുന്നതു മുറിചു കളയാനാണെങ്കില്‍ അങനെ തന്നെ നിര്‍വഹികേണ്ടി വരും. അവന്റെ വിശേഷണങള്‍ കാരുണ്യവാനും കരുണാനിധിയുമാണ്‌. ഇഞ്ചക്ഷനണോ, സിറപ്പാണോ ഉത്തമമെന്ന്‌ അവനാല്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു.

താരാപഥം പറഞ്ഞു...

ലോകത്തിലെ വളരെ കുറച്ചു ശതമാനം വരുന്ന വിശ്വാസികളോടുമാത്രം നഖം വെട്ടാനും രോമം മുറിക്കാനും നിയമം സൃഷ്ടിക്കുന്ന വൈദ്യന്‍. എല്ലാം പാപം എന്ന അന്ധവിശ്വാസത്തിന്റെ പേരില്‍.

മന:സ്നേഹ പറഞ്ഞു...

വൈദ്യന്‍കൂറിപ്പടി നല്‍കിയതു. നൂണപക്ഷത്തിനല്ല സുഹ്രുത്തേ, അതു ഒരു GENERAL TONIC ആയിട്ടാണ`

വിശാഖ് ശങ്കര്‍ പറഞ്ഞു...

കവിത വായിച്ചിട്ട് മനസിലാവാതെ പോയതുകൊണ്ടല്ല അങ്ങനെ ഒരു കുറിപ്പിട്ടത്.
മൌനമെന്ന അതാര്യമായ ഒരു മറയ്ക്കുള്ളില്‍ സുരക്ഷിതനായിരിക്കുന്ന നിര്‍ഗ്ഗുണനായ ദൈവത്തോട് അയാള്‍ പാപമെന്ന് വിലക്കിയവ തന്നെ അര്‍ത്ഥിക്കുമ്പോള്‍ അത് ഒരുതരം വിപരീത പ്രാര്‍ത്ഥനയാവുന്നു.അത് വഹിക്കുന്ന കലാപമാണ് എനിക്കു ദൈവത്തിനു നല്‍കുവാനുള്ള കാണീക്ക.അത്ര മാത്രം..

മന:സ്നേഹ പറഞ്ഞു...

വിശാഖ',
ചെകുതത്താന്‍ ദൈവത്തോട്‌ പ്രാര്‍ഥിച്ചാല്‍, ദൈവത്തിണ്റ്റെ പ്രതികരണമാണോ ?.. september 11 പോലും പ്രവചിക്കാന്‍ കഴിയാതിരുന്ന നമ്മുക്ക' അസാധ്യം തന്നെ !!.താങ്കള്‍ തൊടുത്ത ശരവേഗങ്ങളില്‍ തന്നെ അതിണ്റ്റെ ഉത്തരമുണ്ട'. 1+1= not 2 and not 11. ബഷീര്‍ 'ഇമ്മിണി വല്ല്യ ഒന്ന" എന്നു വേദന വിഴുങ്ങി ചിരിചു. അങ്ങനെയുള്ള ഒന്നും ഒന്നും കലാപത്തിലേര്‍പെടില്ല.

വിശാഖ് ശങ്കര്‍ പറഞ്ഞു...

ചങ്ങാതി,
ബഷീര്‍ തന്റെ ജീവിതം കൊണ്ട് എഴുതിയ കലാപം കണ്ടില്ലെങ്കില്‍ ,അതിലെ സൂഫിസത്തിന്റെ വെയില്‍ അനുഭവിച്ചില്ലെങ്കില്‍ പിന്നെ ഞാന്‍ ഒന്നും പറയുന്നില്ല.നമ്മള്‍ സംസാരിക്കുന്ന ഭാഷ രണ്ടാണ്...

umbachy പറഞ്ഞു...

അഗ്ര ചര്‍മ്മ ച്ഛേദത്തെ
ഒരു പ്രാര്‍ത്ഥനയാക്കുക മാത്രമായിരുന്നു
ഉദ്ധേശ്യം,
ഖിയാമത്തെ പറ്റി
കുഞ്ഞുനാളിലേ മനസ്സില്‍ തട്ടിയ
വിശ്വാസത്തെ ഭാവന കൊണ്ടൊന്ന് തിരിച്ചെഴുതി.

ലോകാവസാനം ദൈവത്തിന്റെ പരമോന്നത നീതിപീഠത്തിനു മുമ്പാകെ
ഹാജരാക്കപ്പെടുന്ന മനുഷ്യര്‍ക്കെതിരെ,
അവരവരുടെ പാപ കര്‍മ്മങ്ങള്‍ നിഷേധിക്കുമ്പോള്‍,
കൂട്ടു പ്രതികളായ അവയവങ്ങള്‍ തെളിവ് നല്‍കും എന്ന് എന്‍റെയും വിശ്വാസം.

ശരീര ഭാഗങ്ങളുടെ അനുകൂല സാക്ഷ്യം നേടുന്നവരിലാവട്ടെ നമ്മുടെ സ്ഥാനം..ആമീന്‍

ജീവിതം തന്നെ അനന്തമായ പ്രാര്‍ത്ഥനയാണെന്നല്ലേ
നമ്മുടെ ബഷീര്‍ വചനം....!
പിന്നെന്തിനാ ഈ തര്‍ക്കം?

മന:സ്നേഹ പറഞ്ഞു...

വിശാഖ്‌,
എണ്റ്റെ കുറിപ്പില്‍ താങ്കള്‍ ബഷീറിനെ വായിചിട്ടില്ല എന്നും അര്‍ഥമില്ല. നാം സംസാരിചതു രണ്ടാണെന്നുള്ള വിശ്വാസവുമില്ല

അനിലൻ പറഞ്ഞു...

അപ്പൊ ഉമ്പാച്ചീ, ഈ കൂട്ടുപ്രതികളെങ്ങനെയാ അവയവങ്ങളാകുന്നത്? അപ്പൊ പ്രതി ആരാണ്? ആത്മാവോ? ആത്മാവ് മാത്രമാണ് മൊഴി നല്‍കാന്‍ പോകുന്നതെങ്കില്‍, അവയവങ്ങളെങ്ങനെ സാക്ഷ്യം പറയാനെത്തും?

ബഷീറിനു പ്രാര്‍ത്ഥനയോളം തന്നെ പ്രധാനമായിരുന്നു പ്രവര്‍ത്തനവും!
അല്ലേ?

umbachy പറഞ്ഞു...

പണി തീര്‍ന്നു
എന്നല്ലേ മരിച്ചു എന്നതിന് നമ്മള്‍ പറയാറ്.
പണി(പ്രവൃത്തി)ഇല്ലാത്ത ജീവിതം
മരണത്തിനു സമം എന്ന് തന്നെയല്ലെ സാരം.
?
നിന്‍റെ ചോദ്യങ്ങളില്‍
ആദ്യത്തേതിനൊന്നും എനിക്കുത്തരമില്ല.

മാഷമ്മാരൊക്കെ
ചൊദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു,
പിന്നെ ഞാന്‍ സ്കൂളില്‍ പോയില്ല
എന്ന് ഹന മക്മല്‍ ബഫ്...
?

മന:സ്നേഹ പറഞ്ഞു...

അനിലണ്റ്റെ ചോദ്യത്തിന്നുള്ള ഉത്തരം ലളിതം. അതു semitic മതങ്ങളുടെവിശ്വാസത്തിണ്റ്റെ ഭാഗമാണല്ലൊ. യുക്തിയുടെ metric unit കൊണ്ട്‌ അളക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല സര്‍പ്പശാപം പോലെയുള്ള വിശ്വാസങ്ങളില്ലേ,അതു പോലെയുള്ള ഒരു വിശ്വാസം.

അനിലൻ പറഞ്ഞു...

ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടപ്പോ ചോദിച്ചു പോയതാണ്.
കവിതയിലെ യുക്തിയെ മെട്രിക് യൂണിറ്റുകൊണ്ട് അളക്കാന്‍ ശ്രമം നടക്കുന്നതുപോലെയും ഉമ്പാച്ചി അളന്നുകൊടുക്കാന്‍ ശ്രമിക്കുന്നതുപോലെയും തോന്നി. അതാ. :)

ബഷീർ പറഞ്ഞു...

ലളിതവും വ്യക്തവും ആയ വരികള്‍
ആശയ സമ്പുഷമായ കവിത...
ചുരുങ്ങിയ വരികളില്‍
വലിയ ഒരു ആശയം / സത്യം ചേര്‍ത്ത്‌ വെച്ചിരിക്കുന്നു..
അനുമോദനങ്ങള്‍

തര്‍ക്കിക്കാന്‍ ഞാനില്ല