ടെക്നോളജിയൊക്കെ
ഇത്രയും
പുരോഗമിച്ച സ്ഥിതിക്ക്
എന്നെപ്പറ്റി
ഞാനറിയാതെയുള്ള
മറ്റുള്ളവരുടെ
വാക്കുകള്‍ -
നേരിട്ടും ഫോണിലൂടെയും പറഞ്ഞത്, എഴുതിയത്, ഈ-മെയിലിയത്, എസ്സെമ്മെസ്സിയത് - എല്ലാം
ഓഡിയോ ഫയലുകളും വേഡ് ഫയലുകളുമായി
സീഡിയില്‍ കിട്ടുമോ?
സീഡി തുറന്നയുടന്‍
1) ഒരു കരിമരുന്ന് പ്രയോഗത്തിന്റെ കൂട്ടപ്പൊരിച്ചിലിലേയ്ക്ക് ഓടിക്കയറേണ്ടി വരുമോ?
ഹിപ്പോക്രസിയുടെ സഞ്ചയനം
ഇഡലിയിലും ചായയിലും ഒതുങ്ങുമോ?
പൊട്യേനിയുടെ ചാരം പോലെ തൂളുമോ?
അതോ
2) ചെലവിന് കൊടുക്കാതെ ലവ് തരമാകുമോ?
എല്ലാ പെണ്ണുങ്ങളും എന്റെ മക്കളെ പെറുമോ?
എന്റെ ഏമ്പക്കങ്ങളാല്‍
ദിക്കുകള്‍ക്ക് കഴയ്ക്കുമോ?
അതോ
3) ഇങ്ങനെ ഉള്ളിലൊതുക്കി
കണ്ടാല്‍ വീണ്ടും ചിരിക്കുമോ?
ഒരു കുപ്പി ചാരായം പങ്കുവെയ്ക്കുമോ?
ആയിരം രൂപ കടം ചോദിക്കുമോ?
ആത്മാവില്‍ ഗുഹ്യരോഗം ബാധിച്ചവരെപ്പോലെ
മഞ്ഞ വാക്കുകള്‍ കൊണ്ട് ടെന്നീസ് കളിക്കുമോ?
-രാം മോഹന്‍ പാലിയത്ത്
2 അഭിപ്രായങ്ങൾ:
കിട്ടും എന്ന് കേള്‍ക്കുന്നു,
എന്നെ കുറിച്ച്
മറ്റുള്ളവര്‍ വിചാരിക്കുന്നവ
കിട്ടണമെനിക്ക്
എന്നിട്ടതവരെത്തന്നെ
കാണിച്ചും കേള്‍പ്പിച്ചും...
കവിതകള്‍ വായിക്കണമെന്നമോഹവുമായി വന്നുകയറിയത്..
കുറേ സിംഹങ്ങളുടെ മടയിലായിപ്പോയി!!
എന്തായാലും...മനസ്സ് കുളിര്‍ത്തു..
കുറേ നല്ല കവികള്‍..നല്ല കവിതകള്‍..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ