9/1/08

ഒറ്റ

പുതുകവിതയിലെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന നാസര്‍ കൂടാളിയുടേ ‘ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുമ്പോള്‍‘ എന്ന ആദ്യ പുസ്തകത്തില്‍ ഉള്ള ‘ഒറ്റ’ എന്ന കവിത.

ഒരു പൂവുണ്ട്
കൊഴിയാതെ
എപ്പോഴും
പൂമ്പാറ്റയെ
കാത്തിരിക്കുന്നത്.

ഒരു കായുണ്ട്
മൂക്കാതെ
പഴുക്കാതെ
എന്നെയെപ്പോഴും
കൊതിപ്പിക്കുന്നത്.

ഒരു ശംഖുണ്ട്
ഒരു കിളിപോലും
വന്നിരിക്കാതെ
എപ്പോഴും ഇലകളാല്‍
പുതച്ചുറക്കുന്നത്.

ഒരു മരമുണ്ട്
അത്രമേല്‍
എന്നെ ദഹിപ്പിക്കുമ്പോഴും
കത്താതെ

ബാക്കി നില്‍ക്കുന്നത്.

6 അഭിപ്രായങ്ങൾ:

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ഒരു ശംഖുണ്ട്
ഒരു കിളിപോലും
വന്നിരിക്കാതെ
എപ്പോഴും ഇലകളാല്‍
പുതച്ചുറക്കുന്നത്.

ഒരു മരമുണ്ട്
അത്രമേല്‍
എന്നെ ദഹിപ്പിക്കുമ്പോഴും
കത്താതെ
ബാക്കി നില്‍ക്കുന്നത്.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ഏതാണെന്നൊന്നും ചോദിക്കുന്നില്ല. കാരണം എല്ലാ സമസ്യകള്‍ക്കും ഉത്തരം തരാന്‍ കവിതയ്ക്ക് ബാദ്ധ്യത ഇല്ലല്ലോ..
നല്ല വരികള്‍.

ശ്രീനാഥ്‌ | അഹം പറഞ്ഞു...

നല്ല കവിതയാ ട്ടൊ.

മുസ്തഫ|musthapha പറഞ്ഞു...

ഇരിങ്ങല്‍,

നന്നായി ഇതിവിടെ ചേര്‍ത്തു വെച്ചത്...

ഏറുമാടം മാസിക പറഞ്ഞു...

thanks raju...
eduthu vechathinu

mumsy-മുംസി പറഞ്ഞു...

ഇരിങ്ങല്‍ ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങള്‍ നന്നായി.