മനോജ് കാട്ടാമ്പള്ളി
അഞ്ചുരൂപയ്ക്ക്
ആദ്യമായി വാടകയ്ക്കെടുത്ത
കാസറ്റിലാണ്
ഒരു തീവണ്ടി കാണുന്നത്
ഒരു വണ്ടിയില്‍
നഗരത്തിലേക്കും
മറ്റൊരു വണ്ടിയില്‍
ഗ്രാമത്തിലേക്കും വഴിതെറ്റിക്കയറിയ
കൂടപ്പിറപ്പുകളെയോര്‍ത്ത്
ഏറെ നാള്‍ കരഞ്ഞിരുന്നു.
തീവണ്ടിയും വിമാനവും
കാറുകളും ബസ്സുകളുമായി
മാറി മാറി വാടകയ്ക്കെടുത്ത
പടങ്ങളില്‍ പല പല വാഹനങ്ങള്‍ കണ്ടു
സി.ഡികള്‍ മാത്രം
വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന
വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന
കാര്‍ത്തികാ വീഡിയോക്കരികില്‍
നിന്നെയൊരിക്കല്‍ കണ്ടപ്പോള്‍
പൂപ്പല്‍ പിടിച്ച കാസറ്റുപോലെ
ഉപയോഗ ശ്യൂന്യമാണ് ജീവിതമെന്ന്
കവിതയെഴുതേണ്ടതാണ്
പക്ഷേ, പക്ഷേ, എന്റെ ഭാവന
തീവണ്ടി നിലയങ്ങളില് മാത്രം
വളര്‍ന്നു വലുതായി
ഡ്രൈവിംഗ് സീറ്റിലിരുന്ന്
നാടുകള്‍ തോറും അലഞ്ഞു.
ഇത്രയേറെ നീളമുള്ള
മറവികളുടെ റെയിലുകളുണ്ടായിട്ടും
വാടകയ്ക്കെടുത്ത കാസറ്റില്‍
ഞാനും നീയും അടുത്തിരുന്ന് കണ്ടതുപോലെ
എതിരെ നിന്നൊരു തീവണ്ടി
ഓര്‍മകൊണ്ട് എന്നെ ഇടിച്ചിടുമെന്ന്
ഞാന്‍ എത്രമാത്രം പേടിക്കുന്നു.
3 അഭിപ്രായങ്ങൾ:
manoj,i am anilthekkedath.
kavitha vayichu. nallath.
pakshe innathe kavithakalil
mattangal athyavishamanu
മരിച്ചുപോയ അഗ്നിപര്‍വ്വതങ്ങളുടേതു പോലെ ഫലഭൂയിഷ്ഠമായ ചില സ്ഫോടനങ്ങള്‍ നിറവേറ്റാതെ കറ്റന്നുപോകാറുണ്ട് പല ഓര്‍മ്മകളും..
വേണ്ട...അവ പെറുക്കിക്കൂട്ടി ഇനിയൊരു പടക്കം പോലും വേണ്ട.
വെളിച്ചത്തിന്റെ ഉത്സവങ്ങളില്‍ നിനക്കും വിശ്വാസമില്ലെന്ന് എനിക്കറിയാം.
ഇത്രയേറെ നീളമുള്ള
മറവികളുടെ റെയിലുകളുണ്ടായിട്ടും
വാടകയ്ക്കെടുത്ത കാസറ്റില്‍
ഞാനും നീയും അടുത്തിരുന്ന് കണ്ടതുപോലെ
എതിരെ നിന്നൊരു തീവണ്ടി
ഓര്‍മകൊണ്ട് എന്നെ ഇടിച്ചിടുമെന്ന്
ഞാന്‍ എത്രമാത്രം പേടിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ