28/11/07

സീസ്മോഗ്രാഫ്‌


നീ നീട്ടും കോപ്പയില്‍
നോക്കാതെ
കൈനീട്ടും നേരം
കണ്ടൂ
തിരനോട്ടം
ഇരമ്പവുമിളക്കവും.

എന്നിട്ടും
എന്തുകൊണ്ടാണാവോ
വിരുന്നുചായയില്‍
‍പതുങ്ങിയ
സുനാമിയെ
എന്റെ മാപനി
രേഖപ്പെടുത്താഞ്ഞത്‌ !

5 അഭിപ്രായങ്ങൾ:

സൂരജ് പറഞ്ഞു...

എന്തൊരു കവിത യാടോ ഇത്? കിടിലം!...കിടിലം എന്നു പറഞ്ഞാലും പോര, കട്ട! ടോപ്പ്...ഏ-ക്ലാസ്!....വാക്കുകള്‍..വാക്കുകള്‍...അര്‍ത്ഥങ്ങളുടെ ഉത്സവം...! ഒരു നല്ല പ്രഭാതത്തില്‍ ആദ്യം കണ്ണില്‍ വന്നു വീണ കവിത!
സന്തോഷം മറച്ചുവയ്ക്കുന്നില്ല.
അഭിനന്ദനങ്ങള്‍!

സപ്ന അനു ബി. ജോര്‍ജ്ജ് പറഞ്ഞു...

ഇത്ര ചെറിയവാക്കുകളില്‍ ഇത്രമാത്രം അര്‍ഥങ്ങള്‍

സനാതനന്‍ പറഞ്ഞു...

fantastic

സി. കെ. ബാബു പറഞ്ഞു...

മനോഹരം!

അജ്ഞാതന്‍ പറഞ്ഞു...

valare nannu