ഗ്രാമം
ക്കൂട്ടത്തോടെ വന്നു കുളിക്കുന്ന
കുളങ്ങളെ പറ്റി
പറയുമായിരുന്നു
കുമരനെല്ലൂരിലെ കൂട്ടുകാരന്,
ഹോസ്റ്റല്‍ ബാത്ത് റൂമിലെ ഇറ്റുവീഴുന്ന
വെള്ളത്തില്‍ അവനാ കുളങ്ങളെ തിരഞ്ഞു പോയിരുന്നു.
വഴികളാണല്ലൊ എപ്പോഴും വലിച്ചിഴക്കുനത്,
അവന്റെ വീട്ടിലും പോയി പലവട്ടം.
അതിലൊരിക്കലൊരു
പെണ്‍കുളത്തിന്റെ കടവിലൂടെ
ആണുങ്ങള് കുളിക്കുന്ന
പള്ളിക്കുളത്തിലേക്കവന്‍ കൂട്ടി.
കുളിച്ച് മടങ്ങുമ്പോഴും
മറ്റേ കുളം പിടിച്ചുവലി തുടങ്ങി
അതിലേ പോന്നു.
ആളുണ്ടേ
എന്നൊരു മുന്‍വിളി
ആദ്യം വന്നു,
എല്ലാ മുന്നറിയിപ്പുകളും പോലെ
അതൊരു ക്ഷണമാണ്.
ഉണങ്ങാനിട്ട
നനഞ്ഞ ഉടുപ്പുകളുടെ
ചെടിപ്പടര്‍പ്പുകളുടെ മുകളിലെ
ചാഞ്ഞുകിടത്തം കണ്ടു,
കാറ്റ് നേരെ കിടക്കാനയക്കില്ലവയെ.
കുളപ്പടവിലുണക്കമായ
സാബൂന്‍പുറ്റുകള്‍
വെള്ളത്തിലേക്ക് തെറിപ്പിച്ചു
പെരുവിരല്‍ തരിപ്പുകള്‍,
അതൊരു ശ്രദ്ധ ക്ഷണിക്കലാണ്.
നീന്തം പടിച്ചുപോയ
കുട്ടികളുടെ ശ്വാസം മുട്ടലുകള്‍ കേട്ടു,
ഇതു കവിത തന്നെ എന്നൊരുറപ്പിന്.
ഇട്ടതുകൂടി
നനച്ചിടാനുണ്ട് പോണുണ്ടോ നിങ്ങള്‍
എന്നൊരു നോട്ടം
മുകളിലേക്ക് വരുന്നതു വരെ
ഓരോന്നോരോന്നായി കണ്ടു.
അവിടന്നിങ്ങോട്ട്
കുളിക്കാന്‍ കേറിയാല്‍
അത്തരം കുളങ്ങളായി
ജനിക്കാഞ്ഞതെന്തേ
കുഴികളേ
എന്നൊരു കുളിപ്പക
കുളിമുറിക്കുള്ളില്‍ പതക്കാന്‍ തുടങ്ങി,
ഷവറിനു ചുവട്ടില്‍
നനഞ്ഞു നില്ക്കുമ്പോഴെല്ലാം
അതേ കുളത്തിന്റെ വറ്റിയ രൂപമായി
അരികിലെ ബാത്ത് ടബ്ബ് മാറാന്‍ തുടങ്ങി.
വഴികള്‍
തന്നെയാണല്ലോ കുമരനെല്ലൂരിലെ
കൂട്ടുകാരനേയും വലിച്ചിഴക്കുക....
അടുത്തെങ്ങോ
ഉണ്ടെന്നു കേട്ട അവനെ
വെളുത്ത പെണ്ണുങ്ങളും കറുത്ത പെണ്ണുങ്ങളും
തുരു തുരാ വന്നു പോകുന്ന
കടയില്‍ കണ്ടെത്തി.
കുളിക്കാന്‍
നേരവും തരവും കിട്ടാത്തവര്‍ക്ക്,
കുളിനിന്നവര്‍ക്കൊക്കെ
മേത്തുപുരട്ടാനുള്ള
പലതരം ക്രീമുകള്‍ കയറ്റി അയക്കുന്ന
കാര്‍ട്ടണുകള്‍ക്കിടയില്‍
അപ്പോള്‍ കുളിച്ചിറങ്ങിയ ചേലില് അവന്....
നല്ല താളിയുടെ മണം
12 അഭിപ്രായങ്ങൾ:
ഉണങ്ങാനിട്ട
നനഞ്ഞ ഉടുപ്പുകളുടെ
ചെടിപ്പടര്‍പ്പുകളുടെ മുകളിലെ
ചാഞ്ഞുകിടത്തം കണ്ടു,
കാറ്റ് നേരെ കിടക്കാനയക്കില്ലവയെ.
Even in the chilling winter of Delhi
how nice to pour a bucket of water over the head
remembering the flowing pond on the backside of my hilly Kerala Haveli,
Still, utside the hostel, in library, cafes, and shipping malls,
they come taking a quarter of bath, a hand wash of ur face
in Mallu lingua franca it is a Bihari Kuli....
Rafeeq, nice lines...and i have attached my own meanings to it....go ahead
കുളികഴിഞ്ഞു .ഒരു താളിമണം വരുന്നു
കവിതകൊണ്ടൊരു കുളി. അടുത്തജന്മത്തില് നീയൊരു പെണ്കുളമാകട്ടെ, ശൊ കുളമല്ല സ്വിമ്മിംഗ് പൂള്...
ഇട്ടതുകൂടി
നനച്ചിടാനുണ്ട് പോണുണ്ടോ നിങ്ങള്‍
എന്നൊരു നോട്ടം
മുകളിലേക്ക് വരുന്നതു വരെ....
ഉമ്പാച്ചീ,എത്ര ഹൃദ്യമായി എഴുതി ആണൊരുത്തന്റെ അടക്കങ്ങള്‍...
"നീന്തം പടിച്ചുപോയ
കുട്ടികളുടെ ശ്വാസം മുട്ടലുകള്‍ കേട്ടു,
ഇതു കവിത തന്നെ എന്നൊരുറപ്പിന്."
നീ കവിത കാത്തു
ഉമ്പാച്ചിയുടെ കവിതകള്‍ എന്നും ഏറെ ഉള്‍ത്തടങ്ങളും പനമ്പു പനമ്പട്ടയും ചേര്‍ന്ന് ഒരു ആനക്കുള്ള വക നല്കുന്നവയാണ്.
എല്ലാ കുളങ്ങളിലും കുളിക്കുമ്പോള്‍ നല്ല കുളം നോക്കിപോകാനും കുളമില്ലാത്തപ്പോള് കുളിക്കാതെ ക്രീം തേച്ച് മുഖം മിനുക്കാനും പാടുപെടുന്നവര്‍ ബൂലോകത്ത് തന്നെ ഉണ്ടെന്ന് ഉമ്പാച്ചിക്കറിയാം. അല്ലെങ്കില്‍ പലര്‍ക്കുമറിയാം.
കുളിക്കാത്തവരെ കാണുമ്പോള്‍ നാലു ചാല് ദൂരെ നടക്കണമെന്ന് പറയുന്നത് പണ്ടായിരുന്നു. ഇന്ന് ക്രീമിന് റെ ഗന്ധവും ഡിയോഡ്രന്ഡിന് റെ നാറ്റവും മതി കുളിച്ചോന്നറിയാന്.
കവിതയെ കുളമായികാണുകയും കറുത്തതും വെളുത്തതുമായ പെണ്ണുങ്ങള് കുളിക്കുന്ന കുളക്കടവിലേക്ക് ആളുകള്‍ എത്തുന്നതും കവി മനോഹരമാക്കി എറിഞ്ഞു തരുന്നു.
നഷ്ടപ്പെട്ടു പോകുന്ന കവിതയെ കുറിച്ച് വേവലാതി പ്പെടുന്ന ഉമ്പാച്ചി കവിതയില്‍ നല്ല താളി മണം തിരികെ തരുന്നു.
അഭിനന്ദനങ്ങള്‍ ഉമ്പാച്ചി...
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
appears 'valichizhakkunna vazhi' is right and straight though a long way to go still.
Ninte kavithayil nananhu kulichch nhanumoru kuLam theDunnu; peNNungaL kuLikkunna kuLam. Mohd.KN
കവിതയുടെ തലക്കെട്ടു കണ്ടപ്പോള്‍ എം.ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഓര്‍മ്മവന്നു. അങ്ങിനെ ഇവിടെയെത്തി. വായിച്ചു. ഇഷ്ടപ്പെട്ടു.
അഭിവാദ്യങ്ങളോടെ,
വളരെ നന്നായെന്ന് പറയേണ്ട കാര്യമില്ലെങ്കിലും കുളത്തിന്റെ ഒതുക്കം കിട്ടിയില്ല. കുറേശ്ശെ ഒലിച്ചു. കാര്‍ട്ടൂണിനെ കാര്ട്ടണാക്കണേ, അല്ലെങ്കില്‍ മിസ് റീഡ് ചെയ്യപ്പെടും
റാം റാം
കാര്‍ട്ടണ്‍ എന്നു ശരിപ്പെടുത്തിയിട്ടുണ്ട്.
ആ വാക്ക് എനിക്ക് പരിചിതമല്ല,
ഇവിടെ വന്ന ശേഷമാണ് അത് കേള്‍വിയില്‍ വന്നത്.
തെറ്റിച്ചതില്‍ ക്ഷമ,
ഞാന്‍ ഇരിങ്ങല്‍, സുബൈര്‍ എന്നിവരുടെ
കമന്റുകള്‍ ഉള്ളില്‍ നനച്ചു.
എന്നെ കുളിപ്പിച്ചു കിടത്തുന്ന ചില കമന്റുകള്‍
പ്രതീക്ഷിച്ചതാ...സമാധാനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ