4/11/07

വളിപ്പ്

പുസ്തകപ്പുഴുവായ്
തുടങ്ങി
അക്ഷരപ്രഭുവായ് വളര്‍ന്നു
അനന്തരം കിട്ടിയതുപോലും പുസ്തകങ്ങള്‍
വായനാന്ന് വച്ചാല്‍ വായന തന്നെ
മാഹാകാവ്യങ്ങള്‍ മഹത് ഗ്രന്ഥങ്ങള്‍
സംസ്കൃതവും അസംസ്കൃതവും
എല്ലാം വെട്ടി വിഴുങ്ങുകയായിരുന്നു, വയറാണിപ്പോള്‍ സംസാരിക്കുന്നത്.

5 അഭിപ്രായങ്ങൾ:

CHANTHU പറഞ്ഞു...

വായയ്‌ക്കറിയാം
വായനക്കറിയാമോ
വയറിന്റെ വിഷമം
(ഉമ്പാച്ചിക്കുട്ട്യേ, ബ്ലോഗിലെന്തൊക്കെയലങ്കാരാ....)

വെള്ളെഴുത്ത് പറഞ്ഞു...

ഇതിനകത്ത് കുറിക്കു കൊള്ളുന്നതരം വിമര്‍ശനമുണ്ട്..പേരിന് യുക്തിയുണ്ട്..
വായന അപ്പോള്‍ വേണ്ടാ അല്ലേ...

umbachy പറഞ്ഞു...

ചന്തു,
ഞാന്‍
കുട്ട്യൊന്നുമല്ല, മുതിര്‍ന്നു.
വെള്ളെഴുത്തേ,
അങ്ങനെ വായിക്കല്ലേ...
വിമര്‍ശനം ഉദ്ദേശിച്ചിടത്ത് കൊള്ളുന്നുണ്ടോ..?
അവിടെ തന്നെ കൊള്ളിക്കാനാ കാണി വച്ചത്.

വാണി പറഞ്ഞു...

സംശയിക്കേണ്ട മാഷേ..
കുറിക്കു കൊള്ളുന്ന വാക്കുകള്‍ തന്നെ!

musthu പറഞ്ഞു...

വായിക്കാതെ വളര്‍ന്നാല്‍ വളയും
വായിച്ച് വളര്‍ന്നാല്‍ വിളയും *
അതോണ്ട് വായിച്ചു തന്നെ വളരുന്നതാ അഭികാമ്യം. ഇടക്ക് കൊറച്ച് അസ്ക്യത ഒക്കെ സാധാരണാ. ഒന്നു രണ്ടു വായു ഗുളിക കഴിച്ചാ മതി...
*കടപ്പാട് കുഞ്ഞുണ്ണി മാസ്റ്റര്‍