12/10/07

തേറ്റ


നട്ടു കിളിറ്ത്ത നുണകള്‍
നാണം മുട്ടി വളറ്ന്ന കാട്ടില്‍
അവനെ(ളെ)ന്നെ കുടിയിരുത്തി

ഉദിക്കുന്നെടം കെഴക്ക്
അസ്തമിക്കുന്നെടം മേക്ക്
അടരും താരമാകാശം
വീണിടം ഭൂമിയും
പകറ്ന്നതൊക്കെ കണ്ണീര്
പകരാ‍ത്തത് തണ്ണീര്

കാട്ടുമുളയില്‍ കാറ്റൂതി
എന്നെ ഞാനേ കേട്ടു
വിശന്ന കണ്ണില്‍ കണ്ടു
ഇടറി വീണപ്പോള്‍ തിന്നു
ഉറക്കം

ഇടയിലെപ്പോഴോ
ഒരു തീപ്പൊരി
അറ്റുവീണ നുണകളില്‍
പടറ്ന്ന് പരന്ന്

ഈ വഴി വരുമവന്‍
കറുത്ത കുതിരമേല്‍
ആവനാഴി നിറച്ച്

കത്തിയടങ്ങിയതിലും
അവശേഷിക്കും
വളഞ്ഞുകൂറ്ത്ത്
മുന തിളങ്ങുന്ന
ഇതുവരെ ചോര കാണാത്ത
ഒരു തേറ്റപ്പല്ല്.

അഭിപ്രായങ്ങളൊന്നുമില്ല: