11/10/07

ക്രിമിനല്‍

നിങ്ങളെ കാണുമ്പോള്‍ തന്നെ
നിങ്ങള്‍ മരിക്കുന്നതിനെ
സങ്കല്പിക്കും.
അങ്ങനെ നിങ്ങടെ കുട്ടികള്‍
അനാഥരാവുന്നത്,കഷ്ടപ്പെടുന്നത്
ഒടുക്കം നിങ്ങടെ ഭാര്യ...
എനിക്കു വയ്യ.

ദയാരഹിതമായ എന്റെ
ഭാവനകളുടെ തിരക്കഥ
ചിലപ്പോഴൊക്കെ ദൈവം(അല്ലാണ്ടാര്?)
സംവിധാനം ചെയ്തുകളയും.

ചുരം കയറുന്ന വണ്ടിയിലിരുന്ന്
അത് താഴോട്ട് തലകുത്തിവീഴുന്നത്
വീണ്ടും വീണ്ടും കാണും.
ആളുകള്‍ കൂടുന്നത്,
ബസ്സിന്റെ കിടപ്പ്,
ഒരു ഞെട്ടലുമില്ലാതെ;
ഒരു സങ്കടവുമില്ലാതെ.

സ്വന്തം ഭാര്യ മരിച്ചുപോവുന്നത്,
കുട്ടികളെ നോക്കാനെന്ന വ്യാജേന
വീണ്ടും കല്യാണം കഴിക്കാന്‍
അവസരം വരുന്നത്...
ഹോ!എനിക്കു വയ്യ.
ഒരാളെ എത്ര തവണയാണ്
കൊല്ലുക.

10 അഭിപ്രായങ്ങൾ:

ഉമ്പാച്ചി പറഞ്ഞു...

സ്വന്തം കവിത
മറ്റൊരു ക്രിമിനലായി വന്ന്
കഴ്ത്തു ഞെരിച്ച് പിടിക്കുന്നേരം
ശ്വാസത്തിനായി പിടയുന്നത്,
കാണ്,
എഴുത്,
എനിക്ക് വയ്യ.

ശ്രീ പറഞ്ഞു...

അപ്പോ എല്ലാവരും ക്രിമിനലുകള്‍‌ തന്നെ, അല്ലേ?
:)

ബാജി ഓടംവേലി പറഞ്ഞു...

ജീവിതമാണോ
അതോ
മരണമാണോ
മാഷേ
ജീവിതം.

ആരോ ഒരാള്‍ പറഞ്ഞു...

ഇതേതു വഴിയാ മാഷേ. വയനാട് നിന്ന് കുറ്റിപ്പുറത്തേക്കുള്ളതോ ? ഏതായാലും ഇതു വഴി നേരത്തെ ആരും പോയില്ലാന്നു തോന്നുന്നു.

അനീഷ്

സനാതനന്‍ പറഞ്ഞു...

എനിക്കു തോന്നുന്നത് നമ്മുടെ മനസ്സിന്റെ ഒരു സൂചനയാണിതെന്നാണ്.നീ ഇങ്ങനെ ചിന്തിക്കും എന്നിട്ട് നീ വിശുദ്ധനായി ജീവിക്കും.നീ ഒരു പരമകള്ളനാണ്.കാപാലികനാണ്.അതുകൊണ്ട് നീ കാപാലികരേയും കള്ളന്മാരേയും ആക്ഷേപിക്കരുത്.അവരുടെ വശം ചേര്‍ന്നുനിന്നും ചിന്തിക്കൂ.അതുകൊണ്ട് നിങ്ങളെപ്പോലെ ചിലര്‍ അവരോടൊപ്പവും നില്‍ക്കുന്നു.അവരെ ശപിക്കാതെ അവനോട് സഹതപിക്കുന്നു.അങ്ങനെ കഥകളും കവിതകളുമായി അതു പുറത്തുവരുന്നു.
എനിക്കും ഇങ്ങനെ ചില ക്രൂരമായ ഭാവനകള്‍ ഉണ്ടായിട്ടുണ്ട്.ഇല്ല്ലാത്തവര്‍ ഉണ്ടാകും അവരായിരിക്കും നല്ല മനുഷ്യര്‍ :)

sandoz പറഞ്ഞു...

മാഷ്‌ മഹാ അലമ്പാണു...

[എന്തൊക്കെയോ..എവിടെയൊക്കെയോ...ഏതിലെയെക്കെയോ ചിന്തിപ്പിച്ചു..]

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഇഷ്ടമായി ഈ കുറ്റവാളിയെ...

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

എന്നെ മരിക്കൂ

..::വഴിപോക്കന്‍[Vazhipokkan] പറഞ്ഞു...

മനസിന്റെ വികല ഭാവനയെ (?) നന്നായവതരിപ്പിച്ചിരിക്കുന്നു..ഭാവുകങ്ങള്‍ !

Asmo Puthenchira പറഞ്ഞു...

Suhruthey,
Kelkkunnathinu munpey nammodu parayunna kazha ethupolonnum,aduthonnum nigalkku sambhavikkaruthennu.
Asmo Puthenchira.