29/9/07

ഹൃദ്രോഹം-(ബൂലോക കവിത-ഉമ്പാച്ചി)

മരുന്നും ഗുളികയുമൊന്നുമില്ല
പുറത്തിറങ്ങരുത്തെന്ന് പറഞ്ഞിട്ടുണ്ട്
നിലാവ് കാണരുത്
കാറ്റ് കൊള്ളരുത്
പണ്ട് കൊണ്ടതും കണ്ടതുമായ
പലതും
വേണ്ട എന്നും
ശാസിച്ചിട്ടുണ്ട്
അതൊക്കെയാണീ
രക്തസമ്മര്‍ദ്ദത്തിന് ഹേതു.

മോളുംകുട്ടികളുമിന്നലെ
കടല്‍ക്കരയില്‍
പോകുന്നേരം
അതിനും കൂട്ടിയില്ല,

കടലും പറ്റില്ല
പകരം
കളര്‍മീനുകള്‍ പായുന്നൊരു
ചില്ലുവീടുമായവര്‍
മടങ്ങി വന്നിരിക്കുന്നു...
അത് കണ്ടുകൊണ്ടിരുന്നാല്‍ മതി.

പകല്‍ വെളിച്ചം വറ്റിയാല്‍
കുഞ്ഞു കോലായിലെ
ചാരുകസേരയിലേക്ക് വരാം,
റോട്ടിലേക്ക് നോക്കി ഈ ഇരിപ്പിരിക്കാം
ലേശം കാറ്റു കൊള്ളാം
അതും സൂക്ഷിച്ച്
ശുദ്ധവായുവാണേലും
അധികമാകാതെ നോക്കണം.

9 അഭിപ്രായങ്ങൾ:

ഉമ്പാച്ചി പറഞ്ഞു...

രോഗത്തേയും
യോഗത്തേയും കുറിച്ച്,
രോഗി, യോഗി എന്നതിലെ
ചാര്‍ച്ചയെക്കുറിച്ച്
കുഴൂര്‍ വിത്സണോട് പറഞ്ഞു പോയ നേരം
ഈ വരികള്‍ എഴുതിച്ചു മനസ്സ്.
വിത്സന്,
പിന്നെ ഹൃദ്രോഹികളായവര്‍ക്കും
ഹൃദ്രോഗികളായവര്‍ക്കും....

വിഷ്ണു പ്രസാദ് പറഞ്ഞു...

ഉമ്പാച്ചീ നല്ല കവിതയാണ്.അഗ്രഗേറ്ററുകള്‍ കാണിക്കാഞ്ഞതിനാല്‍ തലക്കെട്ടില്‍ “-(ബൂലോക കവിത-ഉമ്പാച്ചി)"എന്ന് കൂട്ടിച്ചേര്‍ത്ത് പുന:പ്രസിദ്ധീകരിക്കുന്നു.

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്.
:)

Pramod.KM പറഞ്ഞു...

രോഗാവസ്ഥ ഇങ്ങനെയൊക്കെ തന്നെ:)

സനാതനന്‍ പറഞ്ഞു...

നല്ല കവിത

ശെഫി പറഞ്ഞു...

നന്നായിട്ടുണ്ട്.

സനാതനന്‍ പറഞ്ഞു...

ഉമ്പാച്ചീ ഈ ദ്രോഹം വീണ്ടും വായിക്കാന്‍ വന്നു.ഇപ്പോളാണ് രോഗിയെ അല്ല ദ്രോഹികളെയാണ് കാണേണ്ടത് എന്നറിയുന്നത്.മനോഹരം.

സാല്‍ജോҐsaljo പറഞ്ഞു...

കൊള്ളാം

Vashalan (വഷളന്‍) പറഞ്ഞു...

കൊള്ളാം, ഭാവുകങ്ങള്‍. വീണ്ടും വരാം.