24/5/07

സ്ത്രീ, രത്നം

സ്ത്രീകള്‍,
ബുദ്ധി തിരിച്ചു പിടിക്കുന്ന
അരണകളാണ്,
ഇടയിലൊരു ജീന്‍ മാത്രം
മ്യൂട്ടേറ്റ് ചെയ്യപ്പെടാതെയിരിക്കുന്നു
മറവിയുടെ!

***

ഫോര്‍ സീസ്
ഡീബിയേഴ്സ് പ്രദര്‍ശനം
വാചാലരാകുന്ന സെയില്‍‌സ് ടീം
ഒരു സീ വിട്ടുപോയീ
ഞാന്‍ വിളിച്ചു കൂവി
സീ ഫോര്‍ കാര്‍ബണ്‍
അതു കറുത്തതാണു്
ഒരു പ്രാചീനന്റെ
കറുത്ത തൊലിയോളം
അവന്റെ കട്ടപിടിച്ച ചോരയോളം.

12 അഭിപ്രായങ്ങൾ:

വല്യമ്മായി പറഞ്ഞു...

ഇടയിലൊരു ജീന്‍ മാത്രം
മ്യൂട്ടേറ്റ് ചെയ്യപ്പെടാതെയിരിക്കുന്നു
മറവിയുടെ!


വിയോജിക്കുന്നു.

സൂര്യോദയം പറഞ്ഞു...

പെരിങ്ങോടരേ.... മ്യൂട്ടേറ്റ്‌ ചെയ്യപ്പെടാത്ത ജീന്‍.... അത്‌ ഉഗ്രന്‍... :-)

സൂര്യോദയം പറഞ്ഞു...

പറയാന്‍ വിട്ടുപോയി.... അര്‍ത്ഥം മുഴുവന്‍ പിടികിട്ടാന്‍ വൈകിപ്പോയി എന്നര്‍ത്ഥം...
"ഉഗ്രന്‍ കവിത..... "

അഭയാര്‍ത്ഥി പറഞ്ഞു...

ഖഗമേക്കെഴുതിപ്പോയീതിന്റെകമെന്റെന്നെനിക്കുതോന്നുന്നതിനാലായിക്കൊണ്ടിതിലേക്കൊരുകമെന്റിടുന്നില്ല

സു | Su പറഞ്ഞു...

ബുദ്ധി തിരിച്ചുപിടിക്കുന്ന അരണ എന്നു പറഞ്ഞിട്ട്, മറവിയുടെ മാറാത്ത ജീന്‍ എന്നു പറയേണ്ട കാര്യമുണ്ടോ? അരണബുദ്ധി തന്നെ അതല്ലെ? മറവി? സി - കാര്‍ബണ്‍ എന്ന് പറയാം. കാര്‍ബണ്‍ പേപ്പര്‍ എന്നു പറയുന്നത് ഒന്ന് മതി, ഒന്നിനെ നൂറാക്കിയെടുക്കാന്‍. പക്ഷെ സി - ഫോര്‍ കാര്‍ബണ്‍ ഡയോക്സൈഡ് എന്ന് വജ്രത്തെപ്പറ്റി പറഞ്ഞാല്‍ സ്ത്രീകള്‍ സമ്മതിക്കില്ല. ഓക്സിജന്‍ എന്ന് പറയാം. പക്ഷെ, കമ്പനിക്കാര്‍ സമ്മതിക്കില്ല. അവര്‍ക്ക് പ്രാസം ഒക്കണ്ടേ. “ഡര്‍ട്ടി ഡയമണ്ട്” ആവുന്നതില്‍ കുഴപ്പമില്ല. അതും എന്തൊക്കെയോ ഉപകാരപ്രദം എന്ന് ലിങ്ക്.


(ബൂലോഗസമ്മര്‍ദ്ദം എന്ന് ദേവന്‍ ശരിക്കും ഉദ്ദേശിച്ചത് എന്താണാവോ? ;))

തറവാടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
തറവാടി പറഞ്ഞു...

കവിതയിലൂടെ യാണെങ്കിലും കാടടക്കി വെടിവെക്കണോ പെരിങ്ങോടാ,


കവിത തീരെ ഇഷ്ടമായില്ല , ഇതിവൃത്തം പ്രത്യേകിച്ച്‌

Glocalindia പറഞ്ഞു...

പെരിങ്ങോടരേ, ഇഷ്ടപ്പെട്ടു!

രാജ് പറഞ്ഞു...

വല്യമ്മായി നല്ലതാ‍ണ്. വിയോജിക്കുകയാണ് വേണ്ടത്.

അനിലൻ പറഞ്ഞു...

ഒരു പ്രാചീനന്റെ തൊലിയോളം എന്നു മതിയായിരുന്നില്ലേ പെരിങ്ങോടാ... കറുത്ത തൊലിയോളം എന്നു വേണമായിരുന്നോ എന്നൊരു സംശയം.
അല്പം സമയമെടുത്തു കവിത ഉള്ളിലേയ്ക്കു കയറാന്‍,
അതു നല്ലതാണ്.‍

കുടുംബംകലക്കി പറഞ്ഞു...

രസിച്ചു.

ഫോമ പറഞ്ഞു...

ഫോമ ബ്ലോഗ് സാഹിത്യ മത്സരം
http://www.fomaa.blogspot.com/