സ്ത്രീകള്‍,
ബുദ്ധി തിരിച്ചു പിടിക്കുന്ന
അരണകളാണ്,
ഇടയിലൊരു ജീന്‍ മാത്രം
മ്യൂട്ടേറ്റ് ചെയ്യപ്പെടാതെയിരിക്കുന്നു
മറവിയുടെ!
***
ഫോര്‍ സീസ്
ഡീബിയേഴ്സ് പ്രദര്‍ശനം
വാചാലരാകുന്ന സെയില്‍സ് ടീം
ഒരു സീ വിട്ടുപോയീ
ഞാന്‍ വിളിച്ചു കൂവി
സീ ഫോര്‍ കാര്‍ബണ്‍
അതു കറുത്തതാണു്
ഒരു പ്രാചീനന്റെ
കറുത്ത തൊലിയോളം
അവന്റെ കട്ടപിടിച്ച ചോരയോളം.