അധികാര ഭ്രഷ്ടനായ രാജാവ്
വേഷപ്രച്ഛന്നനായി
തണ്റ്റെ രാജ്യം
സന്ദര്‍ശിക്കും പോലെ
വീണ്ടും ഞാനവളെ കണ്ടു മുട്ടുന്നു
ഭിന്നിച്ചു പോയ ഒരു ദ്വീപ്
മാതൃഖണ്ഡത്തോട്മുഖാമുഖം.
ഇടയില്‍ കടല്‍ നീല
തിരയില്‍ തീരാവ്യഥ
കണ്‍കളില്‍ ഭയത്തിണ്റ്റെ ഫണം
കാതില്‍
ഉരുക്കിയൊഴിച്ച
ബാധിര്യത്തിന്‍ ഈയ്യക്കൂട്ട്
ചുറ്റിനില്‍ക്കുന്നൂ
കണങ്കാലിലായ് വെള്ളിക്കെട്ടന്;
പിറന്നാള്‍ സമ്മാനം നീ-
അഴിച്ചോരടയാളം..
മുറിവാണല്ലോ
വിജയത്തിണ്റ്റെ കൊടിപ്പടം
ഉള്ളിലെ ചെക്കിപ്പൂക്കള്‍
ഉടുപ്പില്‍ പുഷ്പ്പിക്കുന്നു
ഉദരം ഉദാരമായ് സ്പന്ദിക്കുന്നു;
അടുത്ത കിരീടത്തിന്
ഉടയോന്
അറിയേണ്ടെന്നെ പക്ഷേ,
ഒരു പുഞ്ചിരിയാലീ
കയ്യിലെ ഭിക്ഷാപാത്രം
നിറയ്ക്കൂ പണ്ടേപ്പോലെ
നിലാവടരുന്നു
ഒരു സാമ്രാജ്യം അസ്തമിക്കുന്നു
7 അഭിപ്രായങ്ങൾ:
"അധികാര ഭ്രഷ്ടനായ രാജാവ്
വേഷപ്രച്ഛന്നനായി
തണ്റ്റെ രാജ്യം
സന്ദര്‍ശിക്കും പോലെ
വീണ്ടും ഞാനവളെ കണ്ടു മുട്ടുന്നു"
എന്തിനധികം. ഒരു പ്രണയത്തിനും പ്രണയ തകര്‍ച്ചക്കും ഉപകള്‍ ബാധകമല്ല എങ്കിലും
:)
കിടു!
:)
എന്തൊരു കിടിലന്‍ രചന.വീണ്ടും വീണ്ടും വായിക്കണമെന്നുണ്ട്...കഫേയിലായതു കൊണ്ടു മാത്രം ഒഴിയുന്നു...വിനോദ്,അതിമനോഹരമായ ഈ കവിതയ്ക്ക് നന്ദി,സ്നേഹം...
ഇഷ്ടപ്പെട്ടു.. നന്ദി
ആദ്യത്തെ നാലൂവരിയീല് തന്നെ കവി എന്നെ കീഴടക്കി
സുരെഷ് മെനൊന്‍-----------------
ബ്ലോഗില്‍ ഞാന്‍ വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട രചനകളില്‍ ഒന്ന്... മറ്റൊന്നും പറയാനില്ല. അഭിനന്ദനങള്‍..
ഓഫ്: അറിയേണ്ടയെന്നെ... എന്ന് വായിച്ചപ്പോള്‍, ഇന്നു തന്നെ വായിച്ച, പൊന്നപ്പന് 'ദ അളിയന്' എഴുതിയ 'നീയറിവ്' ഓര്‍ത്തുപോയി. ലിങ്ക് ഇവിടെ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ