3/4/07

ഗൌളിശാസ്ത്രം

അത്താണിയിലെന്തുണ്ടാ-
യൊരുത്തനെപ്പത്തുപേ-
രുത്തരത്തില് കെട്ടിത്തൂക്കവേ
ഉത്തരം വീണു പത്തും ചത്തു
ഉത്തരവായുത്തരം താങ്ങിയ
ഗൌളി തന്നെയേല്ക്കട്ടെ-
യുത്തരവാദിത്തം പത്തുവീട്ടിലും
ചെല്ലും ചെലവും കൊടുക്കണം.

തലയ്ക്കുമേല് ഭൂമി
താഴെയാകാശം, ഗൌളി
ചിലച്ചുപോയാല് നിമിത്തം
രക്ഷയറ്ററുത്തിട്ട വാല് താഴെ
രക്തമിറ്റിപ്പിടയ്ക്കുന്നു.

കഞ്ഞിയായ് മീതേ നീതി
വേവാത്ത ബോധം താഴെ
അടുപ്പില് തിളയ്ക്കും വിധി-
ക്കലത്തില് കുതിച്ചു ഗൌളി.

തൂക്കിയിട്ടും ചാവാത്ത
ഭാഗ്യവാനതാഘോഷി-
ച്ചുറങ്ങാന് കിടന്നു പിന്നെ
ഉണറ്ന്നതേയില്ല
തലവിധി മായുമോ, ചതിച്ചു
തലേന്നു കുടിച്ച കഞ്ഞി.

ഏട്ടിലെ ഞായങ്ങളെക്കാള്
എത്ര ലളിതം ഗൌളിശാസ്ത്രം.

ശിവകുമാറ് അമ്പലപ്പുഴ

2 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

വിധി പറഞ്ഞു തീറ്ന്നപ്പോള്‍ ഗൌളി ജയിച്ചു, തൂക്കിയവരും തൂക്കപ്പെട്ടവനും തോറ്റു..

വിശാഖ് ശങ്കര്‍ പറഞ്ഞു...

അനുദിനം അസംബന്ധവല്‍ക്കരിക്കപ്പെടുന്ന ഉത്തരാധുനിക നീതിബോധത്തിന്‍് ഏത് പരിഹാസവും തണലാക്കുന്ന ഒരു ആസനമുണ്ട്..

നിയമങ്ങളെ അവിടെ തിരുകിവച്ച് നമുക്ക് ‘ഗൌളി’യേയും ‘പക്ഷികളേയും’ നോക്കം.അവര്‍ ആവിഷ്കരിക്കുന്ന നീതിയും ജീവിതവും എന്തെങ്കിലും പഠിപ്പിക്കാതിരിക്കില്ല!

ഇഷ്ടമായി കവിതകള്‍ രണ്ടും.