പരദൂഷണത്തെ ഞാന്‍ ഇഷ്ടപ്പെട്ടത്
അമ്മ അതുകൊണ്ട്
വിയര്‍പ്പു തുടയ്ക്കുന്നത് കണ്ട നാള്തൊട്ടാണ
രണ്ടു കലം കഴുകലുകള്‍ക്കിടയില്‍
അമ്മ ശ്വാസം വിടുന്നത്
അതില്‍ പിടിച്ചുകൊണ്ടാണല്ലോ
ഉള്ളിനീറ്റിയ കണ്ണിലും
വെന്തു നീറിയ കൈയിലും
തണുപ്പായി
അവിഹിത ഗര്‍ഭങ്ങളും
കൊതിനുണകളും
ചാറ്റല്‍മഴപോലെ വീണു.
നേരം പുലരല്ലേ എന്നു പ്രാര്‍ത്ഥിച്ചുറങ്ങുന്ന അമ്മയെ
വിളിച്ചുണര്‍ത്തിയതും
പ്രമാണം ഒപ്പിട്ടു തളര്‍ന്ന കൈകളെ
തഴുകിത്തലോടിയതും
അതാണല്ലൊ
ഞാനോര്‍ക്കാറുണ്ട്
പരദൂഷണം
കൂട്ടിനില്ലായിരുന്നുവെങ്കില്‍
അമ്മ ഒരുപക്ഷേ
ഭ്രാന്തിയായേനെ..
4 അഭിപ്രായങ്ങൾ:
പരദൂഷണത്തെ ഞാന്‍ ഇഷ്ടപ്പെട്ടത്
അമ്മ അതുകൊണ്ട്
വിയര്‍പ്പു തുടയ്ക്കുന്നത് കണ്ട നാള്തൊട്ടാണ
രണ്ടു കലം കഴുകലുകള്‍ക്കിടയില്‍
അമ്മ ശ്വാസം വിടുന്നത്
അതില്‍ പിടിച്ചുകൊണ്ടാണല്ലോ
wonderful maashe.... I'm speechless
കൊള്ളാം പര ദൂഷണത്തിനു് ഇങ്ങനേയും ഒരു മുഖമോ.:)
പിടികിട്ടാ ജീവിതത്തിന്
ഇങ്ങനെയും ചില കച്ചിത്തുരുമ്പുകള്‍..
കവിത നന്നായിട്ടുണ്ട്, മനു.
സ്നേഹത്തോടെ,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ