അന്നെത്രയെത്ര
ഇടങ്ങളായിരുന്നു
ഒളിച്ചിരിക്കാന്‍
വെള്ളിടിയെപ്പേടിച്ച്
കട്ടിലിന് താഴെ
കുമ്മാട്ടിയെ പേടിച്ച്
കതകിന് പിന്നില്‍
ചൂരലിനെ പേടിച്ച്
മാവിന് ചില്ലയില്‍
മാക്കോതയെപ്പേടിച്ച്
കുളപ്പടവുകളില്‍
കൊച്ചു പേടികള്‍ ക്കൊളിക്കാന്‍
വലിയവലിയിടങ്ങള്‍
ഇപ്പോള്‍ വലിയ പേടികളെ
കുന്നിക്കുരുവോളമാക്കി
കൊന്ടുനടക്കാനേ കഴിയുന്നൂള്ളൂ
15 അഭിപ്രായങ്ങൾ:
"ഇടങ്ങള്‍"
kannu nanachallo mashey.........simply great
:)
വലിയ പേടികളെ കുന്നിക്കുരുവോളമാക്കാനും കഴിയുന്നില്ല മാഷെ...
അത്രയ്ക്കധികം പേടികളാണു..
അന്നും ആ പേടികള്‍ വലുതായിരുന്നു.തിരിഞ്ഞു നോക്കിയാല്‍ തോന്നില്ലെങ്കിലും.ഇന്നും അങ്ങനെതന്നെ.ഒരേ ഒരു വ്യത്യാസം ഇന്നതിനെ പേടി എന്നു വിളിക്കന് പോലും പേടിയാണു നമുക്കൊക്കെ... പേടികള്ക്കെത്ര പേരുകള്‍
അതെ....തിരിഞ്ഞ് നോക്കുമ്പോള്‍ അതെല്ലാം ചെറുത്.... ഒരു പക്ഷെ കാലങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോഴതെ പേടികളും അങ്ങിനെ....എന്തായാലും പേടിയ്ക്ക് പഞ്ഞമില്ലെന്ന ആശ്വാസം ഉന്ടല്ലോ
നല്ല കവിത.വലിയ പേടികളെ കുന്നിക്കുരുവാക്കി മനസ്സിലൊളിപ്പിക്കാം പക്ഷെ നമുക്ക് നമ്മെ തന്നെയാണ് പേടിയെങ്കിലോ?
ഒന്ന് ഒളിച്ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍........
ബിസ്മില്ലഖാന്‍ മരിച്ചപ്പൊള്‍ “കുഴലൂത്തുകാരന്” എന്ന കവിതയിലൂടെ അബ്ദു പറഞ്ഞു “ഒളിച്ചിരിക്കാന്‍ ഒരിടം കൂടി നഷ്ട”മാകുന്നുവെന്ന്..
എല്ലാ ഒളിയിടങ്ങളും നഷ്ടപ്പെട്ട അസ്തിത്വത്തിന്റെ ആശങ്കകള്‍ വരച്ചുകാട്ടുന്നു “ഇടങ്ങള്‍”.
താങ്കളുടെ കവിതകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായതും ഇതുതന്നെ.
നന്നായിരിക്കുന്നു ഈ കവിത;)
വായിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ തന്ന എല്ലാവര് ക്കും നന്ദി.. ഇനി ഞാന്‍ ഒന്ന് ഒളിച്ചിരിക്കട്ടെ
ഭൂതാവിഷ്ടാ,ഈ ഒളിച്ചിരുപ്പ് ഞാനും ഇടയ്ക്ക് ആശിക്കുന്നുണ്ട്.ഇടങ്ങള്‍ പോയല്ലോ...വലിയ പേടികളുമായുള്ള നിന്റെ നടപ്പ് ഈ കാലത്തിന്റെ നടപ്പാണ്.
നല്ല കവിത.
കുന്നിക്കുരുക്കളായി കൊണ്ടു നടക്കുന്ന വലിയ പേടികള്‍
നല്ല കവിത, കാണാന്‍ വൈകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ