ദൂരഭാഷിണിക്കിരുപുറം നമ്മെ
ചൂഴ്ന്നു നില്പ്പൂ മഹാമൗനമേഘം
ഇടയില്‍ ശാന്തം, കടല്‍ ശ്യാമനീലം
അടി, ഇരമ്പുന്നൊരുഷ്ണപ്രവാഹം
അടരുമോരോനിമിഷവും ചേര്‍ത്തുള്ള
തുടലുകൊണ്ടു നീ നിന്നെ ബന്ധിച്ചുവോ?
ഇനിയ വാക്കായി ഞാന്‍ നിന്നില്‍ നിറയവെ
ഇനിയുമെന്തീ നിശ്ശബ്ദത? നെഞ്ചിലെ-
നിഭൃതകാമമഗ്നിസ്ഫുടം ചെയ്ത നിന്
പ്രണയവാങ്മയം പ്രിയനായ് പകര്‍ത്തുക
സ്വയമടങ്ങിയൊടുങ്ങുവാന്‍ സതിയല്ല
മൃതിയുമമൃതവും നീ വശ്യമോഹിനി
ഭവതപസ്സില്‍ നീ നര്‍മ്മദയാവുക
തപനമുക്തയായ് ഉമയായുണരുക
ചടുലനര്‍ത്തനം ചെയ്യുന്ന ചുവടുമായ്
ജടയില്‍ ഗംഗയായ് പെയ്തിറങ്ങീടുക.
എന്റെ വാഗ്രേതസ്സു ഹവ്യമാക്കീടുക
ഉള്ളിലെത്തീയിനു ഭോജ്യമാക്കീടുക
ഉറയുമാമേഘമൌനങ്ങളെയുരുക്കുക
ഉയിര്‍കൊണ്ട വാക്കായി നീ പകര്‍ന്നാടുക.
15 അഭിപ്രായങ്ങൾ:
മൌനം?
പ്രണയം തന്നെ വീണ്ടും.........
a poem with a classic touch
Pranayathida ushna-kkaatt aanjadikyattaaay...
Sneham
K.G.Suraj
"ദൂരഭാഷിണിക്കിരുപുറം നമ്മെ
ചൂഴ്ന്നു നില്പ്പൂ മഹാ മൌന മേഘം
ഇടയില്‍ ശാന്തം, കടല്‍ ശ്യാമനീലം
അടിയിരമ്പുന്നു ഉഷ്ണപ്രവാഹം
അടരുമോരോനിമിഷവും ചേര്‍ത്തുള്ള
തുടലുകൊണ്ടു നീ നിന്നെ ബന്ധിച്ചുവോ?"
അനുഭവിച്ചു.
നല്ല താളം.വരികള്‍.
ജ്യോതിചേച്ചിയെ അറിയാത്തവര്‍ക്ക്:ജ്യോതിഭായി പരിയാടത്ത് എന്ന ഈ എഴുത്തുകാരിയാണ് മയിലമ്മയുടെ ആത്മകഥ മാതൃഭൂമിക്കുവേണ്ടി തയ്യാറാക്കിയത്.
താള ലയ നിബിദ്ധം..അര്‍ഥതലങ്ങള്‍ സമൃദ്ധം. ഇഷ്ടപ്പെട്ടു.:)
'ഇനിയുമീ നീളുന്ന മൌനം മുറിക്കുക
ഉയിര്‍കൊണ്ട വാക്കായി നീ പകര്‍ന്നാടുക.'
nalla varikal, kavitha ishtaayi!!
നന്ദി.. നല്ല വാക്കുകള്‍ പറഞ്ഞ എല്ലാര്ക്കും... മനു,സൂരജ്,പ്രമോദ്, വിത്സന്,അത്തിക്കുര്‍ശ്ശി,വേണുജി.. .. പിന്നെ സ്വാധീനങ്ങളില്‍ നിന്നു വിടുതല്‍ നേടണമെന്നു സ്നേഹപൂര്‍വം ഉപദേശിച്ചു mail അയച്ച പ്രിയ സുഹൃത്തിന്.. പരിചയപ്പെത്തിയ വിഷ്ണൂന്....
നമ്മെ
ചൂഴ്ന്നു നില്പ്പൂ മഹാ മൌന മേഘം
ഇടയില്‍ ശാന്തം, കടല്‍ ശ്യാമനീലം
അടി, ഇരമ്പുന്നൊരുഷ്ണപ്രവാഹം
മനോഹരമായിരിക്കുന്നു. ഛന്ദസ്സും ചമല്‍ക്കാരവും കവിതക്ക് തൊട്ടുകൂടാത്തതായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വേറിട്ടൊരു രചന. അഭിനന്ദനങ്ങള്‍.
നല്ല വരികള്‍..
പ്രണയത്തിന്റെ വേനല്‍ചൂടില്‍ .. ആടിതിമിര്‍ക്കാന്‍..
ശിവതാണ്ടവമായ് ഉറഞ്ഞാടാന്‍ .. മടിച്ഛ്നില്ക്കുന്ന മൌനമെഘം..
സ്വയമടങ്ങിയൊടുങ്ങാതെ..
ഉയിര്‍കൊണ്ട വാക്കായി നീ പകര്‍ന്നാടുക..
All the best.
ജിജി.
മൌനത്തിനുള്ളിലെ ഭാഷണത്തിന്റെ ശക്തി-
വരികള്‍ക്കിടയിലെ നിശബ്ദതയില്‍ നിന്ന് നൂറുകണക്കിന് ജീവനുകള്‍ പറക്കുന്നു.
ജ്യോതിക്ക് അഭിനന്ദനങ്ങള്‍.
മൌനത്തിന്റെ ചെരാതില്‍ വാക്കിന്റെ വെളിച്ചം.. സഫലമാകട്ടെ കാവ്യസപര്യകള്‍....
വേറിട്ട രചനാ രീതി.. മനോഹരം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ