8/4/07

പുറത്തേയ്ക്കുള്ള വാതിലുകള്‍

ഒന്നാമന്‍
അവര്‍ എന്നെ അകത്തേയ്ക്ക്
ക്ഷണിച്ചില്ല
പകരം , മുന്നിലും പിന്നിലും
പുറത്തേയ്ക്കുള്ള വാതിലുകള്‍
കാണിച്ച് തന്നു
ഭാഗ്യം , ഏത് വേണമെങ്കിലും
തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം തന്നിരുന്നു

മൂന്നാമന്‍
എന്ത് കൊന്ടാനെന്നറിയില്ല
അന്യമായിക്കൊന്ടിരിക്കുന്ന
അകങ്ങളെക്കുറിച്ച്
വളരെയധികം ആലോചിക്കുന്നു
വാതില്‍ പൊളിച്ച് മാറ്റിയാലോ
എന്ന് പോലും തോന്നിപ്പോകുന്നു

നാലാമന്‍
അകത്തേയ്ക്കും പുറത്തേയ്ക്കും
തുറക്കുക എന്നത്
വാതിലുകളുടെ ധര്‍ മ്മം
അതിനല്ലെങ്കില്‍ അവ
വെറും പലകകള്‍ മാത്രം

** അന്ചാമനും ആറാമനും വാതിലുകളുടെ പുതിയ സാധ്യതകള്‍ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്‌


7 അഭിപ്രായങ്ങൾ:

Jayesh/ജയേഷ് പറഞ്ഞു...

പുറത്തേയ്ക്കുള്ള വാതിലുകള്‍

വിഷ്ണു പ്രസാദ് പറഞ്ഞു...

എപ്പോഴാണ് ഒരു കവിത ഏറ്റവും നന്നായി ആസ്വദിക്കാനാവുക എന്നു കൂടി ഞാനിപ്പോള്‍ ചിന്തിക്കുന്നു...

Jayesh/ജയേഷ് പറഞ്ഞു...

mash paranjathile dhvani manassilayilla kettooo

വിഷ്ണു പ്രസാദ് പറഞ്ഞു...

ജയേഷ്,മറ്റൊന്നുമല്ല...
ചിലപ്പോള്‍ എനിക്ക് പിടിതരാതെ പോവുന്ന കവിതകള്‍ ചില സന്ദര്‍ഭങ്ങളില്‍ അതിന്റെ കാണാത്ത അര്‍ഥങ്ങളും ഭംഗികളും എനിക്ക് കാണിച്ചു തരാറുണ്ട്.ഇത് എന്റെ മാത്രം അനുഭവമാവില്ല.

Jayesh/ജയേഷ് പറഞ്ഞു...

മാഷേ,

എഴുത്ത് സം വദിക്കുന്നില്ലെങ്കില്‍ അത് പരാജയമാണ്‌. ക്ഷമിക്കുക.

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

ജയേഷ്‌ ( വിഷ്ന്‍ണു വിളിച്ച പേര്‌,)ഈ കവിതയിലെ 'എഴുത്ത്‌ വളരെ നന്നായി സംവദിക്കുന്നു.അതു കൊണ്ട്‌ വിജയം.

Jayesh/ജയേഷ് പറഞ്ഞു...

thanks jyothi