Binu M Devasia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Binu M Devasia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

17/3/09

കാഞ്ഞിര മരം

ഞാനമ്മയ്ക്ക്‌-
കുന്തിയുടെ മന്ത്രമായ്‌ പിറന്ന-
കാഞ്ഞിരം കായ്ക്കുന്ന മരം..!

ഏകലവ്യന്റെ വിരൽ പോലെയെന്നോട്‌-
കാലം ചോദിച്ചത്‌-
പാദങ്ങൾ;
പെരുന്തച്ചന്റെ ഉളിയെന്ന പോൽ,
വിധി കവർന്നെടുത്തത്‌.....

കർണ്ണന്റെ കവചമായി-
എന്നിലീ ദു:ഖം ശേഷിക്കുന്നു



ബിനു എം ദേവസ്യ


1991-ൽ വയനാട്ടിലെ സുരഭിക്കവലയിൽ ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങൾ പോലും തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാ പദ്ധതിയുടെ ഭാഗമായ നാല്‌ ഏഴ്‌ ക്ലാസ്സുകളിലെ തുല്യതാ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. നിലവിൽ പത്താം തരം തുല്യതാ പരീക്ഷക്കുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണിക്ക്സ്‌ പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസിൽ താമസിച്ചു പഠിക്കുന്നു. കഠിനാധ്വാനം ആത്മവിശ്വാസം ആത്മസമർപ്പണം അതിരുകളില്ലാത്ത സൗഹൃദം ഇവയാണ്‌ ബിനുവിന്റെ കരുത്ത്‌. വിവരസാങ്കേതികവിദ്യയുടെ സവിശേഷതകളിലൊന്നായ സാമൂഹ്യ ശൃംഘലകളിലൂടെ ബിനുവിനെയറിഞ്ഞ നൂറു കണക്കിനു സുഹൃത്തുക്കൾ വിവിധ നിലകളിൽ പങ്കാളിത്തം കൊണ്ടു സമൃദ്ധമാക്കിയ ബിനുവിന്റെ ആദ്യ കവിതാ സമാഹാരമാണ്‌, ‘സ്വപ്നങ്ങളിലേക്കുള്ള വഴികൾ’ (അച്ചടിയിൽ)

ബിനുവിന്‌ നമ്മുടെ ഇ-ലോകവുമായി യാതൊരു ബന്ധവുമില്ല.

ബിനുവിന്റെ വിലാസം

ബിനു എം ദേവ സ്യ
കാരുണ്യനിവാസ്‌
നല്ലൂർനാട്‌ പി.ഒ
തോണിച്ചാൽ
മാനന്തവാടി
വയനാട്‌ - ജില്ല
പിൻകോഡ്‌ : 670645
ഫോൺ: + 91 98465 86810