31/7/12

അപ്പുറം

ഒരു ചൂണ്ടയിൽ കൊരുത്തിട്ട
ഇരപോലെ
സ്വപ്നങ്ങൾ വിളിച്ചുകൊണ്ടേ
ഇരിക്കുന്നു.
അവസാനത്തെ ശ്വാസമെടുത്ത്‌
ജീവിതം
തുഴഞ്ഞു ചെല്ലുന്നു...
പിടഞ്ഞുതീരുമ്പോൾ
കടൽ താണ്ടിക്കഴിഞ്ഞുവെന്ന്
അഹങ്കരിക്കാതെങ്ങനെ...

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അവസാനത്തെ ശ്വാസമെടുത്ത്‌
ജീവിതം
തുഴഞ്ഞു ചെല്ലുന്നു...