27/5/12

ദൈന്യംഅവസാനതീറ്റയായ്
കൊടുക്കണം വേവിച്ച വാൾ
തിന്നുന്നില്ലെങ്കിൽ മാംസത്തിലേക്ക്
നേരെ കൊടുക്കണം;
മരുന്നുപോലെ
പെട്ടെന്നു പടരണം.

വാൾത്തിളക്കം കാണിച്ചു
ഭയം വളർത്തി തീറ്റിക്കുന്നതിനേക്കാൾ
കുത്തികുത്തിയിറക്കുന്നതേ നല്ലത്.

കാഴ്ച്ച  ഇടിച്ചുനിൽക്കുന്നതൊന്നും
നോക്കരുത്. ഏതു തരം ഇടിയും
പിന്നീട് വെറുമൊരു തട്ടുതന്നെയായ്
മാറുന്നതിൽ നിന്ന് എന്തും
മാറിക്കൊള്ളും എന്നുറപ്പല്ലെ.

മാറാത്തത് ജീവിതത്തിന്റെ
ദൈന്യമെന്നു  മാത്രം പറഞ്ഞീടൊല്ല.
----------------------------------
ടി.എ.ശശി

1 അഭിപ്രായം:

മുകിൽ പറഞ്ഞു...

അവസാനതീറ്റയായ്
കൊടുക്കണം വേവിച്ച വാൾ

കൊടുത്തു കൊണ്ടിരിക്കുന്നു...
നന്നായി. സമയോചിതം.