10/1/12

ആത്മാവിന്റെ ക്ലാസ്സുമുറികൾ - പാഠം ഒന്ന്

തിരിഞ്ഞു നോക്ക്..
ഒരു പൂച്ചയെ കാണും -
കറുത്തു മെലിഞ്ഞൊരു പൂച്ച !
കുറുക്കു ചാടിയിട്ടും ചതഞ്ഞു പോകാതെ,
വെളുത്തു പോകാതെ,
കറുത്ത രാത്രിയിലും മിനുങ്ങി നിൽക്കുന്ന
കറുത്ത പൂച്ച!

തിരിഞ്ഞു നിക്ക്..
ഇരുട്ടു നോക്കി, അടഞ്ഞ കണ്ണിലേക്കിരട്ടി നോവോടെ,
ഇരവു തീരും വരെ
പറഞ്ഞു നോക്ക്..
അനന്തമാം കനിവോടെ
ഒരൊറ്റ മ്യാവൂ..

3 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വരികള്‍ .ഇഷ്ടപ്പെട്ടു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കറുത്ത രാത്രിയിലും മിനുങ്ങി നിൽക്കുന്ന
കറുത്ത പൂച്ച!

Unknown പറഞ്ഞു...

എങ്ങനെ ചാടിയാലും നാല് കാലില്‍ തന്നെ മ്യാവൂ എന്ന് വീണു കാട്ടും..