6/6/11

മറഞ്ഞുപോകുന്നവര്‍ക്കിടയില്‍ നിന്നു

ഓഫ് ലൈൻ മെസേജ്
ഒന്നും
പറഞ്ഞില്ലല്ലോ

കണ്ടു കണ്ടു
കാണാതാവുമ്പൊ തോന്നും
വൈറസു വന്നു ബ്ലോക്കായി പോയ
ഇമെയ്ലാണോ നിന്റേതെന്നു

ബോഗൺ വില്ലപൂത്തോ
കവിതയിലിപ്പോഴും
പ്രണയത്തിന്റെ ആഗോളീകരണമുണ്ടോ
ഗുൽമോഹറിന്റെ ചുവപ്പിനാരു
പേറ്റന്റെടുത്തു,
പറഞ്ഞും ചോദിച്ചും
വരുമ്പോഴേക്കും
ദേ ബിസിയൊന്നൊരു സ്റ്റാറ്റസ് ആണു?

തൊട്ടുനോക്കിയില്ല
അടുത്തുവന്നൊരു ചായകുടിച്ചില്ല
ഒരു സിഗരറ്റുപോലും ഒരുമിച്ചു വലിച്ചില്ല
എന്നിട്ടും വിളിച്ചുപോയിട്ടുണ്ട്
സുഹ്രുത്തേയൊന്നൊരുപാടു വട്ടം

കാണുന്നവരൊന്നും അറിയുന്നുണ്ടാവില്ല
കാണാത്തവരറിയുന്നുണ്ട്
എന്നാലും പറഞ്ഞൂകൂടായിരുന്നോ
മരിക്കും മുമ്പേ ഒരു സ്റ്റാറ്റസ് മെസ്സേജ് എങ്കിലും?

1 അഭിപ്രായം:

ഇഗ്ഗോയ് /iggooy പറഞ്ഞു...

അതെ ഒരു സ്റ്റാറ്റസ് മെസ്സേജെങ്കിലും.
ജീവിതത്തിന്റെ പ്രണയത്തിന്റെ ഡിജിറ്റല്‍ കാഴ്ചകള്‍, പരച്ചിലുകളും.