21/5/11

വാതിൽ ചാരിയിട്ടേയുള്ളു

രാമചന്ദ്രൻ വെട്ടിക്കാട്ട്



വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

അമ്മയോ അച്ഛനോ ആകാം

ഞങ്ങൾ കാർട്ടൂൺ കാണുകയാകും
അല്ലെങ്കിൽ ഹോം വർക്ക്
അതുമല്ലെങ്കിൽ വെറുതെ ബ്ലോക്കുകളടക്കി
പലതരം വീടുകളുണ്ടാക്കി
അച്ചനുമമ്മയുമായി അഭിനയിക്കുകയാകും

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

നാട്ടുകാരാകും

ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കിരിക്കുന്നത്
ഞങ്ങളെ അറിയാനായിരിക്കും
മറ്റാരുമറിയാതെ
അലിഞ്ഞില്ലാതാവാനായിരിക്കും

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

പോലീസാകും

ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കുന്നത്
മുഖം നോക്കിയിരിക്കാനാകും
ഐസ് ക്രീമിൽ വിഷം ചേർത്തോ
ഫാനിൽ കുരുക്കിട്ടോ ചാകാനായിരിക്കും

ഞങ്ങളീ മുറിയിലൊന്നിരുന്നോട്ടെ

5 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വാതിൽ ചാരിയിട്ടേയുള്ളു.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

"ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കുന്നത്
മുഖം നോക്കിയിരിക്കാനാകും
ഐസ് ക്രീമിൽ വിഷം ചേർത്തോ
ഫാനിൽ കുരുക്കിട്ടോ ചാകാനായിരിക്കും"

കവിത ഇഷ്ടപ്പെട്ടു.. നന്ദി..

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

കവിത കൊള്ളാം രാമാ!
വാതില്‍ ചാരിയാല്‍ മതി.ചവിട്ടിപ്പൊളിക്കേണ്ടി വരില്ലല്ലോ :):)

MOIDEEN ANGADIMUGAR പറഞ്ഞു...

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

കൊള്ളാം

ശ്രീനാഥന്‍ പറഞ്ഞു...

കവിത ജീവിതത്തിലേക്ക് തുറക്കാവുന്ന ചാരിവെച്ചൊരു വാതിൽ.