11/4/11

അളവ്


എത്ര കാലം
കണ്ടിരിക്കും
ആകാശവും കടലും.

ഒരു നാള്‍
ആകാശം കൈകള്‍ നീട്ടി
കടലിനെ പൊക്കിയെടുക്കും.

പ്രണയമല്ലേ.
പതിവു പോലെ മടുക്കും.

കുറച്ചു  കാലം
ഏകാന്തത അനുഭവിക്കട്ടെ
എന്ന് കരുതി
മരുഭൂമിയില്‍
കൊണ്ടിടും കടലിനെ.

ചിലപ്പോഴെങ്കിലും
മരുഭുമിയില്‍
കടലുകള്‍ ഉണ്ടാകുന്നത്
ഇങ്ങിനെയാണ്.

ഒരു നിശ്ശബ്ദതയുടെചുറ്റളവ്
കൃത്യമായി അളക്കുവാൻ
കഴിയാത്തതുപോലെ
കടലിന്റെ
ഏകാന്തതയും
അളക്കുവാൻ സാധ്യമല്ല.

2 അഭിപ്രായങ്ങൾ:

t.a.sasi പറഞ്ഞു...

ഒരു നിശ്ശബ്ദതയുടെചുറ്റളവ്
കൃത്യമായി അളക്കുവാൻ
കഴിയാത്തതുപോലെ
കടലിന്റെ
ഏകാന്തതയും
അളക്കുവാൻ സാധ്യമല്ല.

മനുരാജ് പറഞ്ഞു...

ആകാശത്തിന്റെ അനന്തതയുടെ ആഴം കടലുകാണുന്ന നീലിമ....