19/3/11

രക്ഷ

ഇരക്കു പിന്നില്‍ മറഞ്ഞിരുന്ന്
ഉള്ള ശബ്ദങ്ങളൊക്കെയും
വലിച്ചെടുക്കും വ്യാഘ്രം;
ആഞ്ഞുചാടലിന്‍
വേഗം കൂട്ടാന്‍.

ശബ്ദത്തിന്റെ കാടുണ്ടാക്കി
ചാടുമ്പോള്‍
ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം.

ഇരയ്ക്കു മുകളില്‍
അര്‍ദ്ധനിമിഷത്തെ
വ്യാഘ്രപ്പന്തല്‍.

കുതിപ്പു കൂടിയാവണം
ഇരയേയും കടന്ന് നിലംകുത്തി
വീണു വ്യാഘ്രം;
തിരിഞ്ഞു
നോക്കിയതും,
ഇരയില്ല.

10 അഭിപ്രായങ്ങൾ:

t.a.sasi പറഞ്ഞു...

ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം..

Pranavam Ravikumar പറഞ്ഞു...

Nannaayittundu!

മുകിൽ പറഞ്ഞു...

ഇരയ്ക്കു മുകളില്‍
അര്‍ദ്ധനിമിഷത്തെ
വ്യാഘ്രപ്പന്തല്‍.

നല്ലൊരു ചിത്രം തരുന്നു ഈ വരികൾ.
കവിത നന്നായിരിക്കുന്നു.
ഒരുക്കൂട്ടി ചാടൽ, ശൂന്യതയെ ഏതോ നിഴലിനെ ഇരയായിക്കണ്ട്.. നന്നായിരിക്കുന്നു.

khader patteppadam പറഞ്ഞു...

കവിത ആസ്വദിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം.

kaviurava പറഞ്ഞു...

വരികള്‍ ഇരയുടെ കോറാച്ചിക്കിട്ട് വലിക്കുന്നുണ്ട്,ഒരു നല്ലകവിതവായിച്ച സന്തോഷം. ശബ്ദത്തിന്റെ കാടുണ്ടാക്കി
ചാടുമ്പോള്‍
ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം.അഭിനന്ദനങള്‍ ...........................

ഗീത രാജന്‍ പറഞ്ഞു...

നല്ല കവിത ..ഒരുപാടു ഇഷ്ടമായീ കേട്ടോ

Aji പറഞ്ഞു...

നല്ല കവിത... ആശംസകള്‍...

Rafique Zechariah പറഞ്ഞു...

nannayittundu

അജ്ഞാതന്‍ പറഞ്ഞു...

കടുകട്ടിയായ എഴുത്ത്....ഇഷ്ടപ്പെട്ടു...മികച്ച ശൈലി...