1/3/11

മാതൃക


ഇത്രയും ക്ഷമ പാടില്ല ചെടിയേ 
നനയോ തടമോ കിട്ടാതെ പൂവിടുന്ന 
നിന്നില്‍ നിന്നും പഠിക്കണം 
സംവരണത്തിനു പഠിപ്പും പണിയും നേടിയ 
ഞാന്‍ സ്വാശ്രയ തത്വം,
കോരുമ്പോള്‍ ഒലിച്ചിറങ്ങുന്ന 
വെള്ളം മതിയെന്നു ശഠിച്ച് 
നീ കിണറ്റു വക്കത്തു തന്നെ 
നിന്നു കളഞ്ഞതല്ലേ, 
വിനയത്തെ കുറിച്ച് ദിവസവും ഓര്‍മ്മിക്കുന്നതിന് 
നിന്നെ ക്ഷമയുടെ അതിരിലേക്ക് 
മാറ്റി നടാന്‍ പോകുന്നൂ ഞാന്‍.

4 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ല മാതൃക ...

Pranavam Ravikumar പറഞ്ഞു...

Very Good Thoughts!

നസീര്‍ കടിക്കാട്‌ പറഞ്ഞു...

പേര് ചെമ്പരത്തി എന്നാക്കാമായിരുന്നു / ചുവക്കുമെന്നു പേടിച്ചാണോടാ ?

veliyan പറഞ്ഞു...

ചെമ്പരത്തീടെ പേറ്റന്‍സി ലതീഷ് മോഹനാണേ.
കളി വേണ്ട.