31/12/10

പ്രപഞ്ചരഹസ്യം

കറന്റുകമ്പിയില്‍
തലകീഴായ്
തൂവലടര്‍ന്ന്
വെറുങ്ങലിച്ച കാക്ക
പൊടുന്നനെയുയര്‍ന്ന്
ചിറകൊതുക്കി
കാ...കാ...
എന്നു കരഞ്ഞ്
മീന്‍മാര്‍ക്കറ്റ് ലക്ഷ്യമാക്കി പറന്നത്
തികച്ചും യാദൃച്ഛികമായി
കണ്ണില്‍പ്പെട്ടു

വിശ്വസിച്ചു
വിശ്വസിച്ചു
എന്നെത്രയുറക്കെപ്പറഞ്ഞാലും
എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കല്ലേ
എന്നല്ലേ
നമ്മളോരോരുത്തരുമുള്ളില്‍പ്പേറുന്ന
പ്രപഞ്ചരഹസ്യം ?

(കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന സമാഹാരത്തില്‍ നിന്ന് )

5 അഭിപ്രായങ്ങൾ:

വിനോജ് | Vinoj പറഞ്ഞു...

"വിശ്വസിച്ചു
വിശ്വസിച്ചു
എന്നെത്രയുറക്കെപ്പറഞ്ഞാലും
എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കല്ലേ
എന്നല്ലേ
നമ്മളോരോരുത്തരുമുള്ളില്‍പ്പേറുന്ന
പ്രപഞ്ചരഹസ്യം ?"

അതെ അതെ അതെ..... തീര്‍ച്ചയായും അതെ...
നല്ല കവിത...

ദൈവം മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ വിശ്വസിക്കാന്‍ നമുക്കു കഴിയുമോ എന്നു സ്വയം ചോദിച്ചാല്‍ മനസ്സിലാകും നമ്മുടെ ദൈവ വിശ്വാസത്തിന്റെ ആഴം...

Hamza Vallakkat പറഞ്ഞു...

എനിക്ക് ആദ്യം വിശ്വാസം ആയില്ല പിന്നെ ,വിനോജിന്റെ അഭിപ്രായം കേട്ടപ്പോള്‍ വിശ്വാസം ആയി .. അല്ല മനുഷ്യന്റെ , കാര്യം ആദ്യം അങ്ങിനെയ , ഒന്ന് ശംശയിക്കും , പിന്നെ കന്നും അടച്ചു അങ്ങ് വിശ്വസിക്കും

പ്രയാണ്‍ പറഞ്ഞു...

നല്ല കവിത...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വായിച്ചു കേട്ടൊ
പിന്നെ
താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

naakila പറഞ്ഞു...

വായനയ്ക്ക്
വിനോജ്
കടുങ്ങത്ത്
പ്രയാണ്‍
മുരളീമുകുന്ദൻ

നന്ദി ഹൃദയത്തില്‍ സൂക്ഷിക്കുന്നു
സ്നേഹം