2/12/10

കവി

കുഴൂർ വിത്സൺ

കത്തുന്ന വിശപ്പ്

ഹേയ് അതൊന്നുമല്ല
അതിന്റെയൊരു ഫോട്ടോസ്റ്റാറ്റ്

മരക്കസേരയിലേയ്ക്കും,
മണിപ്ലാന്റിലേയ്ക്കും
സ്വര്‍ണ്ണവെയിൽ പായിക്കുന്ന
ഒരു സൂര്യന്റെ പകുതി അപ്പാടെ
ഒരു ബിയർ നുണയുമ്പോലെ
നുണയുകയാണ്

ദൈവമേ
കുറച്ചു കഴിഞ്ഞാൽ സന്ധ്യയാകും
പാതിയില്ലാതെ സൂര്യാ
നീ കടലിൽ പോയി മുങ്ങും

ആകാശവും ഭൂമിയും സമുദ്രവും
ഒരുപോലെ കരഞ്ഞും
കളിയാക്കിയും ചോദിക്കും

പാതിയെവിടെപ്പോയി

സൂര്യന്റെ പകുതി അപ്പാടെ വിഴുങ്ങി
ചാരുകസേരയിലിരുന്ന്
ചിരിക്കുകയാണു

കവി

14 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കത്തുന്ന വിശപ്പ്

ഹേയ് അതൊന്നുമല്ല
അതിന്റെയൊരു ഫോട്ടോസ്റ്റാറ്റ്

വിഷ്ണു പ്രസാദ് പറഞ്ഞു...

സൂര്യന്റെ പകുതിയും സ്വന്തമാക്കിയ കവി.അസാധാരണമായ സൌന്ദര്യം നിറഞ്ഞ കവിത.

ശ്രീനാഥന്‍ പറഞ്ഞു...

മറു പാതിയും സ്വന്തമാക്കുക, ചാരു കസേരയിൽ നിന്ന് എഴുന്നേൽക്കണമെന്നു മാത്രം. ചാരുതയുള്ള കവിത!

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ആ കവി(കൊല)ച്ചിരിയുടെ ശബ്ദമെന്താണ് വിത്സാ?ഭാഷയെന്താണ് വിത്സാ?

Mahendar പറഞ്ഞു...

vishappinte photostat..

aha manohara kavitha

ഷാജി അമ്പലത്ത് പറഞ്ഞു...

കുഴൂര്‍ മാജിക്ക്‌
സ്നേഹപൂര്‍വ്വം
ഷാജി അമ്പലത്ത്

t.a.sasi പറഞ്ഞു...

''കത്തുന്ന വിശപ്പ്

ഹേയ് അതൊന്നുമല്ല
അതിന്റെയൊരു ഫോട്ടോസ്റ്റാറ്റ്''

ഇതൊക്കെ ആദ്യമായാണല്ലൊ
മലയാളകവിതയില്‍..

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

മരക്കസേരയിലേയ്ക്കും,
മണിപ്ലാന്റിലേയ്ക്കും
സ്വര്‍ണ്ണവെയിൽ പായിക്കുന്നപോലെ
നിന്റെ സൂര്യവെളിച്ചം പുതുപുതു വഴികളിലൂടെ,
ഞങ്ങളെ നടത്തിക്കുന്നു...

അജ്ഞാതന്‍ പറഞ്ഞു...

ഒരു മുഴു സൂര്യനെ വിഴുങ്ങിയ ഒരു കവിയുടെ അല്ലെങ്കിൽ കവികളുടെ കരച്ചിലല്ലേ അത്.
വിത്സന്റെ നല്ല കവിതകളില്‍ ഒന്ന്‍.

രാജേഷ്‌ ചിത്തിര പറഞ്ഞു...

:)

nalla varikal...

Kalavallabhan പറഞ്ഞു...

കത്തുന്ന സൂര്യനെ തിന്നുന്ന കവിയുടെ
കരളങ്ങൊരുലപോലെ കത്തിടുന്നു
കറുത്ത രക്തങ്ങളും വെളുത്ത രക്തങ്ങളും
കറുത്ത കാറിൽ കയറിപ്പാഞ്ഞിടുന്നു
കാറതുശക്തിയാൽതലച്ചോറിലെത്തി
കവിതയായ് പെയ്തിറങ്ങീടുന്നൂഴിയിൽ.

MOIDEEN ANGADIMUGAR പറഞ്ഞു...

സൂര്യന്റെ പകുതി അപ്പാടെ വിഴുങ്ങി
ചാരുകസേരയിലിരുന്ന്
ചിരിക്കുകയാണു
കവി

naakila പറഞ്ഞു...

Nalla kavitha

Pranavam Ravikumar പറഞ്ഞു...

ചിന്തയ്ക്ക് ആദ്യം ആശംസകള്‍.. നല്ലൊരു കവിത!