13/9/10

തീരുമാനം

ഞങ്ങള്‍ നാലഞ്ചു പേര്‍ ബസ്സു കാത്തു നില്‍ക്കുന്നു
മുന്നില്‍ ഒരങ്ങാടിക്കൂട്ടം ഞങ്ങളെ നോക്കി നില്‍ക്കുന്നു
ഒരലര്‍ച്ച
പൊട്ടിത്തെറിക്കുന്നു
അവനെ കൊല്ല്
ആരെ കൊല്ലണം എന്നറിയാതെ പല ശബ്ദങ്ങള്‍
അത്ര തന്നെ നിശ്ശബ്ദതകള്‍
അവക്കിടയിലൂടെ അരുത് എന്നൊരു അപേക്ഷ
പതുക്കെ എഴുന്നേറ്റു നില്‍ക്കുന്നു
ആരെ കൊല്ലണം എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുന്നു
എങ്ങനെ എളുപ്പത്തില്‍ വീട്ടിലെത്താം എന്നു മാത്രമാകുന്നു
ഇപ്പോള്‍ ബസ്സ് കാത്തുനില്‍ക്കുന്ന നാലഞ്ചു പേര്‍ ഞങ്ങള്‍

6 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

നല്ല കവിത

R.K.Biju Kootalida പറഞ്ഞു...

nice with sharp ends

Pranavam Ravikumar പറഞ്ഞു...

Good!

naakila പറഞ്ഞു...

ബിജു പറഞ്ഞ പോലെ
മറ്റൊരു വാക്കില്ല
Sharp

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

വെറും പന്ത്രണ്ടു വരികളില്‍ കലാപത്തിന്റെ ഭീകരമുഖം... വളരെ വ്യത്യസ്ഥമായ കവിത

രാജേഷ്‌ ചിത്തിര പറഞ്ഞു...

കവിത