9/6/10

ഇലകളുടെ ഗ്രാമം

എന്നിട്ട്
നഗരത്തിനു പിന്നിലേക്കു
നിന്നെ ഞാന്‍ വലിച്ചിഴയ്ക്കും
ഓവര്‍ബ്രിഡ്ജിനപ്പുറത്തെ
കുറ്റിക്കാട്ടിലേക്കു
നിന്നെ മലര്‍ത്തിക്കിടത്തും

നഗരം വിട്ടതിനു ശേഷമുള്ള
ഇലകള്‍ക്കിടയില്‍ നമ്മള്‍
പെട്ടെന്നുപെട്ടെന്ന്
നഗരവും
നഗരത്തിനു പിന്നിലെ ഗ്രാമവും
മറക്കും

മരച്ചുവട്ടില്‍
ആകാശം കാണുന്നില്ലെന്ന്
നമുക്കൊരില
മതിയാകും

കാട്ടുചോലയില്‍
ഒഴുകിയൊഴുകി
ഇല കൊഴിഞ്ഞു തീരില്ല

ആകാശത്തേക്കൊളിച്ചു
മതിയാവില്ല

ഇലകളുടെ കുറ്റിക്കാടിത്

ആനയും കുറുക്കനും
കുരങ്ങനും മുയലുമാമയും
പുലിയും മാനും
ഇലകള്‍ കൊണ്ടു കൊത്തിപ്പണിഞ്ഞ
കുറ്റിക്കാടിന്റെ കാട്

ആരും ഇലപ്പച്ച നനച്ച്
ആകാശം മായ്ക്കില്ല

മറ്റൊരു നഗരത്തില്‍ വെച്ചു
എളുപ്പത്തില്‍ കണ്ടുമുട്ടുമ്പോള്‍
മരമെന്ന്
രണ്ടും രണ്ടും നാലുകണ്ണുകള്‍
മറ്റെന്തോ കടഞ്ഞെടുക്കുമ്പോള്‍
ഇലകളങ്ങിനെ

വിഷമത്തോടെയിങ്ങനെ
തുറിച്ചു നോക്കും

4 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ബൂലോകകവിതയില്‍ “ഉമ്മകളുടെ നഗരം”വായിച്ചപ്പോള്‍ അതേ അച്ചില്‍ അറിയാതഴുകിപ്പോയത്

മടിയൻ പറഞ്ഞു...

ആരും ഇലപ്പച്ച നനച്ച്
ആകാശം മായ്ക്കില്ല
ishtaayi............

വിഷ്ണു പ്രസാദ് പറഞ്ഞു...

നസീറേ,എന്തിനാണീ പാരഡി നിര്‍മ്മാണം?എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അതൊന്ന് വ്യക്തമാക്കുമല്ലോ...

Pranavam Ravikumar പറഞ്ഞു...

Good!