20/1/10

അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം

കിതച്ചോടുന്ന ഒരു വണ്ടി
പുകതുപ്പിക്കളയുന്നപൊലെയാണ്,
തിരക്കിലുമല്ലാതെയുമോടുന്ന ഒരു ഡ്രൈവര്‍
തെറി തുപ്പിക്കൊണ്ടിരിക്കുന്നതെന്ന്
ഓട്ടം തുടങ്ങിയന്നുമുതല്‍ ഞാന്‍ നിരൂപിച്ചത്!

അയല്‍ ട്രാക്കുകാരന്റെ അതിക്രമം
നുഴഞ്ഞ് കയറ്റം, ധാര്‍ഷ്ട്യം.....
ഇവയ്ക്കെല്ലാം ഒന്നിന് പത്തെന്ന നീതിബോധത്തില്‍
തെറി തെരുപ്പിടിപ്പിക്കുമ്പോഴത്രേ,
അതിക്രമങ്ങള്‍ക്ക് മേല്‍, ദുര്‍ബലമായ ക്രമങ്ങള്‍
സമം പ്രാപിക്കുന്നതെന്ന തത്വശാസ്ത്രം
ഷാര്‍ജ - ദുബായ് കാര്‍ പൂളിംഗ് നടത്തുന്ന
പലസ്തീനി സുന്ദരി മെഹ്റൂസ എന്നെ പഠിപ്പിച്ചത്!

പുകയുന്ന, ഇസ്രായേല്‍ ടാങ്കറുകളുടെ
ലോഹത്തൊലികളില്‍ കല്‍ച്ചെതുമ്പലുതിരുന്നതിന്റെ
സമരാഹിത്യം, എല്ലാ രാത്രികളിലും
മെഹ്രൂസ ഓര്‍ക്കുന്നുണ്ടാകണം.

യൂടേണ്‍ എടുക്കാന്‍ ഊഴം കാത്ത് കിടക്കാറുള്ള
എന്റെ 'നിസാന്‍ സണ്ണിയ്ക്ക്' മുന്നിലേക്ക്,
പതിഞ്ഞമര്‍‌ന്ന് കുതിച്ചുതുള്ളി, മറുട്രാക്കില്‍ നിന്ന്
ഓതിരം മറഞ്ഞെത്തുന്ന
ഹമ്മറിനോടും ഫോര്‍ഡിനോടും
രണ്ട് ബേം...ചൂയും ഒരു തേരീ...യും
മൂന്നാല് ഹറാം സാലേയും മേമ്പൊടിയായി
കുടഞ്ഞിടുമ്പോഴാണ് എന്റെ പള്‍സ് റേറ്റ്
അല്പ്പമെങ്കിലും നേര്‍‌വഴിക്കെത്തുന്നതെന്ന്,
ഞാനെപ്പോഴും കൃതജ്ഞതയോടെ
മെഹ്റൂസയുടെ തത്വശാസ്ത്രമോര്‍ക്കുന്നു.


ക്രമങ്ങളുടെ സുഖവീഥികളില്‍
അതിരുകള്‍ക്ക് മുകളിലെ അതിവേഗതയില്‍,
സമം പ്രാപിക്കേണ്ടിടാത്ത മേല്‍ക്കോയ്മയുടെ
വിരല്പ്പുറ്റുകളത്രേ, തൊലിപ്പുറം തടിക്കുന്നതിന്റെ
നനവാര്‍ന്ന അരക്ഷിതാവസ്തയ്ക്ക് ഹേതുവെന്ന്,
കോക്‌പിറ്റിലെ സഹയാത്രകളെക്കുറിച്ച്
നീരുപമ ബാട്ടിയ എന്ന എയര്‍ ക്രൂ സുഹൃത്ത്
ബിയറടിച്ചിരുന്നപ്പോള്‍
ഒരു പ്രസ്ഥാവനയിറക്കിയത്...

21 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അതിക്രമങ്ങള്‍ക്ക് മേല്‍, ദുര്‍ബലമായ ക്രമങ്ങള്‍
സമം പ്രാപിക്കുന്നത്......

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

കുറച്ചു നേരം വീണ്ടും ട്രാഫിക്കിലായി ഞാന്‍,
ചെമ്മടിന്‍റെ സൂപ്പര്‍ വണ്‍

രാജേഷ്‌ ചിത്തിര പറഞ്ഞു...

thathwa shaasthram nannaayi
eni varumbo enikkum

shishyapedanam; mehrusakku :)

പാമരന്‍ പറഞ്ഞു...

അപ്പൊ ഇവിടെയൊക്കെത്തന്നെ ഉണ്ടല്ലേ :)

ചില ഉഗ്രന്‍ അലക്കുകള്‍ കാണുന്നുണ്ട്‌.. "ലോഹത്തൊലികളില്‍ കല്‍ച്ചെതുമ്പലുതിരുന്നതിന്റെ
സമരാഹിത്യം.."

santhoshhrishikesh പറഞ്ഞു...

അത്ര പരിചിതല്ലാത്ത പദബന്ധങ്ങളും പുതുക്രമം അന്വേഷിക്കുന്ന വാക്യരീതിയും. മലയാളത്തിലും അര്‍ബന്‍ പൊയറ്റിക്സ് എന്നൊന്ന് അന്വേഷിക്കാറായി എന്ന് ഓര്‍മ്മിപ്പിച്ച കവിത നന്നായി. അഭിനന്ദനങ്ങള്‍!

Me പറഞ്ഞു...

തത്വശാസ്ത്രം കൊള്ളാം .കവിതയും കൊള്ളാം . കനമുള്ള വാക്കുകള്‍ പക്ഷെ ശിഷ്യന്‍ പ്രവര്‍ത്തി ച്ചിടത്താണോ തെറ്റിയത് ഗുരു പറഞ്ഞിടത്താണോ?
ദുര്‍ബലക്രമങ്ങള്‍ തെറിയു മായി പൊരുത്തപ്പെട്ടുപോവുന്നതെങ്ങനെ?
അതറിയാന്‍ മാത്രം മൂന്നുതവണ വായിച്ചു. രക്ഷയില്ല.

'സമം പ്രാപിക്കേണ്ടിടാത്ത മേല്‍ക്കോയ്മയുടെ'
ഈ വരിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?

പ്രസ്താവന യിലെ അക്ഷരത്തെറ്റ്‌ . പിന്നെ ഒരിടത്തെ
മെഹൂസ മറ്റൊരിടത്ത് മെഹ്രൂസ ആവുന്നു. നിസ്സാരമെന്നു തോന്നിയേക്കാം കവിതയുടെ perfection എന്നൊന്ന് കാര്യമാക്കുന്നില്ലെങ്കില്‍ ഇതൊന്നും പ്രശ്നമല്ല.
മുന്നോട്ട് തന്നെ പോവുക

ആശംസകള്‍!!

ഭായി പറഞ്ഞു...

##രണ്ട് ബേം...ചൂയും ഒരു തേരീ...യും##

ഇതെന്ത് പണ്ടാരമാണെന്ന് എനിക്കങോട്ട് മനസ്സിലാകുന്നില്ല!ഒന്ന് വിശദീകരിക്കാമോ? :-)

കവിത നന്നായിട്ടുണ്ട്.

Sukanya പറഞ്ഞു...

ഇവിടെ പകരം വെക്കാനില്ലാത്ത ഈ കവിയുടെ രചനകളെ ഏറെ പ്രതീക്ഷിക്കുന്നു.

ഗൗരി നന്ദന പറഞ്ഞു...

നന്നായിരിക്കുന്നു...പുതിയ കവിത..
ലോഹത്തൊലികളില്‍ കല്‍ച്ചെതുമ്പലുതിരുക നല്ല പ്രയോഗം മാഷേ..
(ഇങ്ങനെയൊക്കെയാണല്ലേ ബി പി നിയന്ത്രിക്കുന്നത്‌???)

Ummer koya kozhikode പറഞ്ഞു...

kollam suhurthe chillara srdhakurav kanunnu ethayalum nannayitund.

Kuzhur Wilson പറഞ്ഞു...

ഞാനിപ്പോള്‍ കവിതയുടെ ഈ വണ്ടി ഓടിക്കുകയാണ്

naakila പറഞ്ഞു...

നന്നായിരിക്കുന്നു.

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

രഞ്‌ജിത്തേട്ടാ...
ഹൃദ്യം
യാഥാര്‍ത്ഥത്തിന്റെ ഒരു കനല്‍
ഹൃദയത്തില്‍ വീണ്‌ പൊള്ളുന്നു...

ഭാവുകങ്ങള്‍.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കിതച്ചോടുകയാണ് ഞാനും...!

unni ji പറഞ്ഞു...

ക്രമങ്ങളുടെ സുഖവീഥീയിൽ നിന്ന് നിരുപമ ബാട്ടിയ എടുത്ത വിരല്പുറ്റ് ഈ തത്വശാസ്ത്രം സമമാക്കും

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നന്ദി, വായിച്ചഭിപ്രായം പറഞ്ഞ എല്ലാ സുമനസ്സുകള്‍ക്കും....
ഹൃദയപൂര്‍‌വ്വം
രണ്‍ജിത്ത് ചെമ്മാട്
http://www.manalkinavu.blogspot.com/

Appoos പറഞ്ഞു...

ബൂലോകത്ത് ഇഷ്ടമായൊരു കവിത വായിച്ചു... കുറേ നാളുകൾക്ക് ശേഷം, നന്ദി സുഹൃത്തേ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നന്നായിരിക്കുന്നു

hafis പറഞ്ഞു...

തെറി പറയാന്‍ പൊലും ഭയപ്പെടുന്ന നമ്മളോട്‌ മെഹ്രൂസയുടെ നാട്ടിലെ ഗര്‍ഭത്തിലേ മരിച്ച കുഞ്ഞുങ്ങള്‍ ചൊദിക്കുന്നുണ്ടാവാം" എന്തേ ഭീരുത്വമെന്നു"... നന്നയിരിക്കുന്നു വരികള്‍. ൧ തുടക്കക്കാരണ്റ്റെ ആശ്‌ംസകള്‍

hafis പറഞ്ഞു...

തെറി പറയാന്‍ പൊലും ഭയപ്പെടുന്ന നമ്മളോട്‌ മെഹ്രൂസയുടെ നാട്ടിലെ ഗര്‍ഭത്തിലേ മരിച്ച കുഞ്ഞുങ്ങള്‍ ചൊദിക്കുന്നുണ്ടാവാം" എന്തേ ഭീരുത്വമെന്നു"... നന്നയിരിക്കുന്നു വരികള്‍. ൧ തുടക്കക്കാരണ്റ്റെ ആശ്‌ംസകള്‍

Mahendar പറഞ്ഞു...

അയ്യോ.. അവസാന ഖണ്ഡിക കുറച്ചൂടെ എഡിറ്റി സുന്ദരമാക്കാംആയിരുന്നു... (അഭിപ്രായം പിശുക്കി എന്ന് വേണ്ട..ഇനി..യേത്?)