12/1/10

ഓന്ത്

വൈകുന്നേരമായെന്ന്
വെയിലിന്റെ നിറമുള്ള ഓന്ത്
വേലിയില്‍ നിന്നിറങ്ങി
മാവില്‍ കയറി
ഇലകള്‍ക്കിടയില്‍
പച്ചയാവാന്‍ ഉടല് കുടഞ്ഞു.
പഴുത്തൊരില
വെയിലില്‍ വിയര്‍ത്ത്
താഴെ വീണു
പകതീര്‍ക്കുവാനാവണം
കല്ലെടുത്തെറിഞ്ഞു.
ഓന്ത് കൊന്നയിലേക്ക് ചാടി
മഞ്ഞയായി
പച്ചിലകൂട്ടി മുറുക്കിചുവന്നു.

മരങ്ങള്‍ക്കിടയിലൂടെ
നിറം മാറി
കടലില്‍ ചാടിച്ചത്തു
മിടുക്കനോന്ത്

ഇരുട്ടിലതാ കറുത്ത ഓന്ത്,
ചുണ്ണാമ്പ് ചോദിക്കുന്നു
ചോര കുടിക്കുന്നു
നക്ഷത്രങ്ങളെ വിഴുങ്ങുന്നു.
പഴിയെത്ര കേട്ടിട്ടും
വെളുവെളാ വെളുക്കുന്നു
നമ്മുടെ ഓന്ത്.

5 അഭിപ്രായങ്ങൾ:

Me പറഞ്ഞു...

ഓന്ത്‌. ഈ ഓന്ത്‌ ഉടൽ കുടഞ്ഞാൽ പച്ചിലകൾ വിയർക്കും വിളറും. മഞ്ഞയ്ക്കും. പഴുത്തിലകൾ വീഴും.
പിന്നെ ഓന്ത്‌ രൂപം മാറും സൂര്യനാവും . അസ്തമിക്കും. പിന്നെ യക്ഷിയാവും ചുണ്ണാമ്പു ചോദിക്കും. അല്ലേ! ഇവൻ ഓന്തോ ഒടിയനോ? മാടനോ മറുതയോ?

ഓ:ടൊ എന്റെ പാവം ഞാനേ ഒന്നും മനസ്സിലായില്ല അല്ലേ? ഇനിയെങ്കിലും അമ്പട ഞാനേ എന്ന ഭാവം ഒഴിവാക്ക്‌. ഉദാത്തം ! അമോഘം ! ഗംഭീരം ! ഇതുതാൻടാ പുതുകവി.

Unknown പറഞ്ഞു...

വെയിലില്‍ വിയര്‍ത്ത്
താഴെ വീണു
പകതീര്‍ക്കുവാനാവണം
കല്ലെടുത്തെറിഞ്ഞു.

lakshman kochukottaram പറഞ്ഞു...

orupaadorupaad ishttappettu...........
abhinandhikaathirikkan tharamilla changaayiii......

എം പി.ഹാഷിം പറഞ്ഞു...

വെയിലില്‍ വിയര്‍ത്ത്
താഴെ വീണു
പകതീര്‍ക്കുവാനാവണം
കല്ലെടുത്തെറിഞ്ഞു.

naakila പറഞ്ഞു...

പഴുത്തൊരില
വെയിലില്‍ വിയര്‍ത്ത്
താഴെ വീണു

ഇഷ്ടായി