6/12/09

ജന്മഭൂമി

രാമജന്മഭൂമി ബാബറിന്റേതു തന്നെ; അതല്ലേ സര്‍ ദശരഥന്‍ മൂന്നു കെട്ടിയത്!

8 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

രാമൻ സീതയെ മൊഴിചൊല്ലിയതു പിന്നെ എന്തുകൊണ്ടാ :)

ഗുപ്തന്‍ പറഞ്ഞു...

ഇതിന് പൊളിറ്റിക്കലി സെയ്ഫ് ആയ ഒരു വായന സാധ്യമാണെന്ന് വിശ്വസിക്കുന്നു. പക്ഷെ അത് പലസാധ്യതകളില്‍ ഒന്നു മാത്രമാണ്.

രാമജന്മഭൂമിയുടെ രാഷ്ട്രീയം ട്രിവിയലായ ഒരു താരതമ്യത്തില്‍ ഒതുക്കുന്നത് നല്ല രാഷ്ട്രീയമാണെന്ന് തോന്നുന്നില്ല. ഇത്രയും സെന്‍സിറ്റീവായ വിഷയത്തില്‍ വായനക്കാരന്‍ പൊളിറ്റിക്കലി ഏറ്റവും സുരക്ഷിതമായ അര്‍ത്ഥം കണ്ടെത്തിക്കൊള്ളണം എന്ന് ശഠിക്കരുതെന്നാണ് എന്റെ അഭിപ്രായം. :)

Sanal Kumar Sasidharan പറഞ്ഞു...

ഗുപ്താ “രാമജന്മഭൂമിയുടെ രാഷ്ട്രീയം” എന്നങ്ങ് പോയിന്റ് ബ്ലാങ്കിൽ നിർത്തി കരിച്ചുകളയാൻ ഇത് പത്രവാർത്തയല്ല, കവിതയാണ്. ഇന്ത്യൻ പുരുഷരാഷ്ട്രീയം എന്ന് തുടങ്ങാനാണ് എനിക്കിഷ്ടം അപ്പോഴാണ് തലച്ചോറിൽ ഒരു കറുത്ത ചിരിപൊട്ടുന്നതും.

Kuzhur Wilson പറഞ്ഞു...

പതിനേഴ് വര്‍ഷങ്ങള്‍
1992 ഡിസംബര്‍ 6
ഇന്നലെ വല്ലാത്ത ഒരു ദിവസമായിരുന്നു.
കൈരളി അത് വീണ്ടും കാണിച്ചു

അതിനും തലേന്ന് സച്ചിദാനന്ദനോട് ചോദിച്ച് 1992;

1996 മുതല്‍ അല്ലേ മാഷ് ഉള്‍പ്പടെയുള്ളവര്‍ ദില്ലിയില്‍ ഉണ്ടായിരുന്നത്. അക്കാദമിയിലും മറ്റും.

തന്നാലാവും വിധം ഒക്കെ ചെയ്തുവെന്ന് മാഷ് മറുപടി പറഞ്ഞു.( ആ വര്‍ത്തമാനം ഉടന്‍ ഇടാം)

17 വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു കവി അയോധ്യയെക്കുറിച്ചും ബാബറിനെക്കുറിച്ചും പറയുന്നു. വേറെ രീതിയില്‍

തുടര്‍ വായന വേണ്ടതാണ്

rakesh.svc പറഞ്ഞു...

ഈ കവികളെല്ലാം കൂടി ഇതെന്തു ഭാവിച്ചാ....?
കവിതയുടെ രാഷ്ട്രീയം കലാപത്തിലോടുങ്ങാതിരിക്കട്ടെ.........
പണ്ടു പണ്ടു കൈരളി ചാന്നലിന്നും മുന്പ് ഇന്ത്യ ഉണ്ടായിരുന്നില്ലേ വിത്സാ.... ?
ഒറ്റക്കണ്ണ് മാത്രം തുറന്നു നീയിതെന്താ കാണുന്നത് ?

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

രാമന്‍ പോലുമല്ല. ശരിക്കും മൂപ്പര്‍ടെ പേരു് അദ്രാമാന്‍ എന്നായിരുന്നു. പറഞ്ഞു പറഞ്ഞ് അതും മാറ്റി.

umbachy പറഞ്ഞു...

തകര്‍ക്കപ്പെട്ട പള്ളിയുടെ അനാഥമായ ബാങ്കൊലി എന്നൊക്കെ എഴുതിയ സച്ചിദാനന്ദന്റെ കവിതകളിലൂടെയാണ്‌ ആ തകര്‍ച്ച ഉണ്ടാക്കിയ മാനസികമായ ദുരന്തബോധത്തില്‍ നിന്ന്‌ പുറത്തു പോരാന്‍ പിന്നീട്‌ കഴിഞ്ഞത്‌. 17 കൊല്ലം മുമ്പ്‌, അന്നു തീരേ ചെറിയ കുട്ടിയായിരുന്നു. ഇന്ത്യ മുസ്ലിംകളെ വെച്ചു പൊറുപ്പിക്കാനിടയില്ലാത്ത ഒരിടമാണെന്ന ബോധം ഉള്ളില്‍ വളര്‍ന്ന ആ കുട്ടിയെ എനിക്കിന്നും ഓര്‍മ്മയുണ്ട്‌. പിന്നെയാണ്‌ പല ഇനം എഴുത്തുകളിലൂടെ, വാക്കുകളിലൂടെ ഉള്ളിലെ വിശ്വാസങ്ങള്‍ ബലപ്പെട്ടത്‌. ഇന്ന്‌ അവിശ്വാസങ്ങളേക്കാള്‍ കൂടുതല്‍ വിശ്വാസങ്ങളായിരിക്കുന്നു ഉള്ളില്‍. അതു നല്‍കുന്നതില്‍ രാമന്റെ പോയ വര്‍ഷത്തെ പോസ്‌റ്റും പോലും ചെറിയ പങ്ക്‌ വഹിച്ചു...എനിക്ക്‌ കിട്ടിയ ആ ഉമ്മ മറക്കുന്നില്ല.(കമന്റില്‍ ലിങ്ക്‌ ഇടാനറിയില്ല, അതു രാമനിടട്ടെ..)

അജ്ഞാതന്‍ പറഞ്ഞു...

“ഇന്ത്യ മുസ്ലിംകളെ വെച്ചു പൊറുപ്പിക്കാനിടയില്ലാത്ത ഒരിടമാണെന്ന ബോധം ഉള്ളില്‍ വളര്‍ന്ന ആ കുട്ടിയെ എനിക്കിന്നും ഓര്‍മ്മയുണ്ട്‌. പിന്നെയാണ്‌ പല ഇനം എഴുത്തുകളിലൂടെ, വാക്കുകളിലൂടെ ഉള്ളിലെ വിശ്വാസങ്ങള്‍ ബലപ്പെട്ടത്‌.“
ഉമ്പാച്ചീ, ഇന്ത്യയെന്നത് പള്ളിപൊളിക്കുന്നവരുടെ നാടു മാത്രമാണോ? മുസ്ലീങ്ങള്‍ക്ക് പറ്റാത്ത നാടാണ് ഇന്ത്യയെന്ന് കരുതുന്നു നീ എങ്കില്‍ ഏതു തരം എഴുത്തുകളാണ് നീ വായിച്ചത് എന്ന് ഊഹിക്കാന്‍ പറ്റുന്നു...