15/11/09

ഉമ്മയുടെ മകൻ

തോമാസിന്റെ കുപ്പായോം
രാജന്റേന്ന് മുന്നൂറുപ്പ്യേം
അരവയറും
നിറകണ്ണുമായി

കാശുണ്ടാക്കാൻ
കാശ്മീരിലേയ്ക്ക്‌
കാദറ്‌ക്കോടൊപ്പം
കള്ളവണ്ടികേറീതാണ്

പള്ളനിറച്ചുണ്ട്‌
നല്ല തുണീട്ത്ത്‌
എവിടേങ്കിലും
ജീവനോടിരിയ്ക്കട്ടേന്ന് കരുതി

അവനെയാണ്‌ മക്കളേ,

ഉടുതുണില്ല്യാണ്ട്‌
പള്ളനിറച്ചും വെടിയുണ്ടകളുമായി
പട്ടാളവണ്ടീലിടണത്‌
ടീവീല്‌ കണ്ടത്‌

ത്തിരി താടീം മുടീം നീട്ട്യാലും
'അതവനല്ലാ'ന്നോന്റെ
ചങ്ങാതിമാരൊക്കെ
കണ്ണീരടക്കി
ന്റെ അരികത്തിരുന്നാലും

ന്റെ പുള്ളേനെ
നിയ്ക്ക്‌ തിരിയാതിരിയ്ക്കോ

ന്നാലും
അവരെന്തിനാവനെ.........

5 അഭിപ്രായങ്ങൾ:

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഒരുപിടി ഭ്രാന്തന്മാരുടെ കുടിലത കാരണം ഭീകരന്മാരായി മുദ്ര കുത്തപ്പെട്ട താടിയും മുടിയുമുള്ള നിര്‍ദോഷികളോടു നമുക്ക് മാപ്പു ചോദിക്കാം, "Let truth and freedom prevail. Let justice be served and real culprits go behind bars"

OAB/ഒഎബി പറഞ്ഞു...

ന്നാലും
അവരെന്തിനാവനെ.........

അതെ എന്തിനാ?

Sapna Anu B.George പറഞ്ഞു...

നല്ല കവിത

ഷൈജു കോട്ടാത്തല പറഞ്ഞു...

അതെ എന്തിനാ?

Kalam പറഞ്ഞു...

എന്തിനാ???...