9/11/09

ചൂത്

കള്ളകരുക്കളെ കൊണ്ടു
തന്നെ നീ കളിക്കുക
നിന്റെ രാജധാനിയില്‍
ഇനിയും ഞാന്‍ വരും
തോല്‍ക്കുവാന്‍
തോറ്റുകൊണ്ടേയിരിക്കാന്‍

തവണകളെത്ര തന്നിട്ടും
നിനക്കു തരാനുള്ളത്രയും ബാക്കി
ശിഷ്ടം നഷ്ടമാവുന്ന
കണക്കു പുസ്തകങ്ങളില്‍
ഗുണിച്ചും ഹരിച്ചും വെറുതെ.......

കവിതയും ഞാനും
വഴി പിരിയുന്നിടം
നീ എനിക്കായി ഒരു പേനതരണം
വെട്ടിയും തിരുത്തിയും
നിന്റേതു മാത്രമാവാനൊരു
കവിത തരാനല്ല
വെറുമൊരു ഫുള്‍സ്റ്റോപ്പിടാന്‍.

2007ല്‍ എഴുതിയത്

3 അഭിപ്രായങ്ങൾ:

keralainside.net പറഞ്ഞു...

This post is being listed by keralainside.net
visit keralainside.net and include this post under favourite post category by clicking
add tofavourite
link below your post...

keralainside.net--The complete Malayalam blog

Agregattor


thank you

Midhin Mohan പറഞ്ഞു...

"വെട്ടിയും തിരുത്തിയും
നിന്റേതു മാത്രമാവാനൊരു
കവിത തരാനല്ല
വെറുമൊരു ഫുള്‍സ്റ്റോപ്പിടാന്‍....."

മറുതലക്കല്‍ കള്ളക്കരുക്കളാണെന്നു ബോധ്യമായിട്ടും, സമയത്തു 'ഫുള്‍ സ്റ്റോപ്പിടാന്‍' കഴിയാതെ വരുന്നതാണല്ലോ നമ്മുടെ പരാജയം.....
അര്‍ത്ഥവത്തായ കവിത....
ഇഷ്ടമായി ഹാരിസേട്ടാ....

ഷൈജു കോട്ടാത്തല പറഞ്ഞു...

ഫുള്‍ സ്റ്റോപ്പ്‌ തല്കാലത്തേക്ക് മതി.
കവിത നന്നായി തുടര്‍ന്ന് വായിച്ചോളാം