2/11/09

ഉള്ളില്‍...




ചിരിച്ചു തലയാട്ടുമ്പൊഴും
ഇലകള്‍ക്കറിയില്ലല്ലൊ..
വേരുകളുടെ ജാരസംഗമങ്ങള്‍..?

നമ്മെ തഴുകുമ്പൊഴും
കാറ്റിനറിയില്ലല്ലോ...
അകലെ കാറ്റ് തന്നെ കട പുഴക്കുന്ന ജീവിതങ്ങള്‍...


പായ്യാരം പറഞ്ഞൊഴുകുമ്പൊഴും
പുഴക്കറിയില്ലല്ലോ...
പളളക്കകത്തുനിന്നും
സ്വപ്നപ്പരലുകളെയും
കൊത്തിക്കൊണ്ടുപോകുന്ന
ചൂണ്ടകളെ...


എല്ലാമറിഞ്ഞിട്ടും,
എനിക്കറിഞ്ഞുകൂടാത്ത
എത്ര ഞാനാണ്
എന്റെയുള്ളില്‍...

5 അഭിപ്രായങ്ങൾ:

Midhin Mohan പറഞ്ഞു...

എല്ലാമറിഞ്ഞിട്ടും,
എനിക്കറിഞ്ഞുകൂടാത്ത
എത്ര ഞാനാണ്
എന്റെയുള്ളില്‍......

Sureshkumar Punjhayil പറഞ്ഞു...

Njanenkilum nirayatte...!!!

Manoharam, Ashamsakal...!!!

lekshmi. lachu പറഞ്ഞു...

എല്ലാം അറിഞിട്ടും എനിക്കറിയാത്ത
എത്ര ഞാന്‍ ആണ് എന്റെ ഉള്ളില്‍....
കൊള്ളാം ....നല്ല വരികള്‍...

Aneesh PA പറഞ്ഞു...

...നല്ല ചിന്തകള്‍ ... കൊള്ളാം

Unknown പറഞ്ഞു...

(.i.)...)gud