4/10/09

അറിയാത്തവന്‍(ജ്യോനവന്‍ നിനക്കായി)

മരണമെഴുതി
വെന്റിലേറ്ററിനകത്തേക്കു
ടാക്സിപിടിച്ചു പോയവനേ
കണ്ടിരുന്നുവോ നീ
പൂപോലെ നിന്റെ മേല്‍
പൊഴിഞ്ഞു വീഴുന്ന
പ്രാര്‍ത്ഥനകളെ.......

ആള്‍ക്കൂട്ടങ്ങളില്‍
ബഹളങ്ങളില്‍
‍അപരിചിതരായവര്‍
‍നമ്മളിരുവരും
പേരു പോലും ചോദിച്ചില്ലയെന്നിട്ടും
എന്റെയേതുവേനലിലാണു നീ
ഒറ്റമഴത്തുള്ളിയായിറ്റിവീണതു
പരിചിതമായിരുന്നെങ്കില്‍
ഒരുകുടക്കീഴില്‍‍
നിന്നൊപ്പമൊരു മഴക്കാലമത്രയും
നടന്നേനെ ഞാന്‍.
മരണത്തിന്റെ ഒറ്റവരിപാതയിലൂടെ
സവാരിപോയവനേ
വരികളെയെന്തിനു മറന്നുവെച്ചു
എനിക്കിടക്കിടെ വായിച്ചുകരയുവാനോ?

36 അഭിപ്രായങ്ങൾ:

ഹാരിസ്‌ എടവന പറഞ്ഞു...

മരണത്തിന്റെ ഒറ്റവരിപാതയിലൂടെ
സവാരിപോയ
പ്രിയസുഹ്രുത്ത്
ജ്യോനവനു
കവിതയുടേ അര്‍ച്ചന

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ജ്യോനവന്‍..... എഴുതാന്‍ ഏറെ ബാക്കി വെച്ച് ഒടുവില്‍ നീ പോയി.... നിന്‍റെ വിസ്മയ കവിതകളില്‍ ഞാന്‍ ഒരിക്കലേ കമന്റ് എഴുതിയിട്ടുള്ളൂ... അതും ഒരൊറ്റ വാക്ക്. അത് ആദ്യത്തേത്‌ ആയിരുന്നില്ല, അവസാനത്തേത് ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍... കണ്ണീരോടെ... കുടുംബത്തിന്റെ, ബൂലോകത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു ആവര്‍ത്തിക്കട്ടെ; "സമ്മതിച്ചു..!!!!!"

blogger പറഞ്ഞു...

ആദരാഞ്ജലികള്‍ സുഹൃത്തേ ...

ഇത് ജ്യോനവന്‍ തന്നെ പാടി റെക്കോര്‍ഡ്‌ ചെയ്ത കവിതകള്‍ ആണോ????

http://jyonavan.podbean.com/author/jyonavan/

ഏ.ആര്‍. നജീം പറഞ്ഞു...

അറിയാതെ നനഞ്ഞുപോകുന്ന ഈ കണ്ണുകള്‍ അക്ഷരങ്ങളെ അവ്യക്തമാക്കുമ്പോള്‍ ഞാനെന്തെഴുതാന്‍..?

എന്റെ ഈ മൗനവും ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന പ്രിയ സുഹൃത്തിനുള്ള പ്രാര്‍ത്ഥനയായി ദൈവം സ്വീകരിച്ചിരുന്നുവെങ്കില്‍...?

ആദരാജ്ഞലികളോടെ....

കുളക്കടക്കാലം പറഞ്ഞു...

ശ്രദ്ധാഞ്ജലി...ഇനി സാധ്യമാകുന്നത് അതുമാത്രം.....

Dr. Prasanth Krishna പറഞ്ഞു...

ജ്യോനവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അവന്റെ കവിതകള്‍ അവന്റെ തന്നെ ശബ്ദത്തില്‍ ഇവിടെയും ഇവിടേയുംകേള്‍ക്കാം. പതിനാറാം വയസില്‍ എഴുതിയ പൂ പറിച്ചവള്‍ എന്ന കവിതയായിരുന്നു അവന്‍ എഴുതിയവയില്‍ ഏറ്റവും കൂടുതല്‍ അവന്‍ ഇഷ്ടപ്പെട്ടിരുന്ന കവിത.

ജ്യോനവന്‍, നിനക്ക് മരണമില്ലടാ ചക്കരേ കെട്ടിപിടിച്ച് ചക്കര ഉമ്മാടാ......

Sureshkumar Punjhayil പറഞ്ഞു...

Adaranjalikal... Prarthanakal...!!!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ജ്യോനവന്റെ ശബ്ദം ഇവിടെയും

കുളക്കടക്കാലം പറഞ്ഞു...

പോലീസ് നടപടിക്രമങ്ങള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ ..ശേഷം സബാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.മരണ സര്‍ട്ടിഫിക്കറ്റ്,എംബസി സംബന്ധമായ കടലാസ് പണികള്‍ ഇവ നടക്കുന്നു.നാളേക്ക് ഇവ ശരിയാകും എന്ന് കരുതുന്നു ..ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ഗൗരി നന്ദന പറഞ്ഞു...

ആദരാഞ്ജലികള്‍...

Malayali Peringode പറഞ്ഞു...

ഒന്ന് പരിചയപ്പെടാതെ,
ഒരു ചിരി പോലുംസമ്മാനിക്കാതെ,
നാം തമ്മില്‍ എങ്ങനെ ഇത്രയടുത്തൂ?
എന്റെ നെഞ്ചും പിടയ്ക്കുന്നല്ലോ...
എന്തു പറയണമെന്നറിയുന്നില്ല...
വീതിയുള്ള നിന്റെ നെറ്റിയില്‍
ഒരു സ്നേഹ ചുംബനം!

ഉമ്മ...

ഏറനാടന്‍ പറഞ്ഞു...

ബൂലോഗ വിഹായസ്സില്‍ അനശ്വരനായി കവിതയിലൂടെ ജ്യോനവാ എന്നും സാന്നിധ്യമറിയിക്കും..

അശ്രുപൂക്കള്‍ നേര്‍ന്നുകൊണ്ട്..

ചാണക്യന്‍ പറഞ്ഞു...

ആദരാഞ്ജലികൾ......

ഹരീഷ് കീഴാറൂർ പറഞ്ഞു...

സ്നേഹത്തോടെ കാത്തിരുന്നു,വേദനയോടെ പ്രാർത്ഥിച്ചു എന്നിട്ടും നീ തിരിച്ചുവരാതെ ഞങ്ങളെക്കാളേറെ ദൈവത്തെ സ്നേഹിച്ചല്ലോ


ആദരാഞ്ജലികൾ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഒരു വാക്ക് മാത്രം
‘ആദരാഞ്ജലികള്‍‘

[ nardnahc hsemus ] പറഞ്ഞു...

ആദരാഞ്ജലികള്‍

മാണിക്യം പറഞ്ഞു...

എത്രയോ മരണങ്ങള്‍ ദിവസവും കേള്‍ക്കുന്നു കാണുന്നു..
സുഹൃത്തുക്കള്‍ ബന്ധുക്കള്‍ അയല്‍ക്കാര്‍ നേരിട്ടുകണ്ടവര്‍ അറിയാത്തവര്‍...
ഇതിനു മുന്നെ പല മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്,
പക്ഷെ അക്ഷരങ്ങളിലൂടെ തൊട്ടറിഞ്ഞ ജ്യോനവന്‍
അപകടത്തില്‍ പെട്ടു എന്നറിഞ്ഞപ്പോഴും പിന്നെ
ഈ ലോകത്ത് നിന്ന് ബൂലോകത്ത് നിന്ന് മറഞ്ഞു
എന്ന് അറിയുമ്പോള്‍ അനുഭവിക്കുന്ന മനസ്സിന്റെ വിങ്ങല്‍,
കൂടെ ഉള്ള ഒരാള്‍ പോകമ്പോള്‍ അതിന്റെ ദുഖം
അതു പറഞ്ഞറിയിക്കാന്‍ വയ്യ ...

ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു...

santhoshhrishikesh പറഞ്ഞു...

ജ്യോനവന്‍ ഓര്‍മ്മയാകുന്നു. ആ ഓര്‍മ്മയുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ബൂലോകത്ത് എന്ത് ചെയ്യാനാവും? ഗൗരവതരമായ ഏത് ആലോചനകള്‍ക്കും എല്ലാ പിന്തുണയും .

സുനീഷ് പറഞ്ഞു...

ജ്യോനവന്‍‌റെ കവിതകളുടെ ഒരു സമാഹാരം “പൊട്ടക്കലം” എന്ന ശീര്‍ഷകത്തില്‍ ? അക്ഷരങ്ങള്‍ കൊണ്ടുള്ള ആ അര്‍ച്ചനയാകും ജ്യോനവന് ഏ‌റ്റവും ഇഷ്ടപ്പെടുക.

പ്രയാണ്‍ പറഞ്ഞു...

................

Sapna Anu B.George പറഞ്ഞു...

ജ്യോനവന്‍‌റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു...

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

കൂട്ടുകാരന്റെ വേര്‍പാടില്‍ വേദനിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!

വികടശിരോമണി പറഞ്ഞു...

സുനീഷ് മുന്നോട്ടു വെച്ച ആശയം ഗൌരവമായിത്തന്നെ എല്ലാവരുടേയും പങ്കാളിത്തത്തോടെ നമുക്കു ചെയ്യണം.കഴിയാവുന്നതിന്റെ പരമാവധി മികവിൽ.ഇപ്പോൾ ആ ആലോചനക്കുള്ള സമയം ആയില്ലെന്നു തോന്നുന്നു.കുറച്ചു ദിവസം കഴിയട്ടെ.

Kalam പറഞ്ഞു...

ജോനവന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരാജ്ഞലികള്‍...

ബ്ലോഗില്‍ മറ്റു പലരെയും എന്ന പോലെ ജോനവനെയും അറിയില്ല.
ഒന്ന് രണ്ടു തവണ പൊട്ടക്കലത്തില് എത്തിപെട്ടിട്ടുന്ടു.
ഈ അടുത്ത് manhole വായിച്ചിരുന്നു.
അത് അവസാനത്തേത് ആകുമെന്ന് അറിഞ്ഞില്ല.

കണ്ടിരുന്നു, പൂപോലെ അവന്റെ മേല്‍
‍പൊഴിഞ്ഞു വീഴുന്ന പ്രാര്‍ത്ഥനകളെ...

ഹാരിസ്‌ നന്നായിട്ടുണ്ട് ഈ കാവ്യാര്‍ച്ചന.

ഉറുമ്പ്‌ /ANT പറഞ്ഞു...

ഇന്നലെ രാത്രി ഞാൻ, പ്രദീപ് കുളക്കട, വി.കെ. ബാല, ചിന്തകൻ, തിരൂർക്കാരൻ, പ്രവാസി ഒരു പ്രയാസി എന്നിവർ നെത്സൺ താമസിക്കുന്ന ശ്രീ. ഭാസ്കർ അങ്കിളിന്റെ ഫ്ലാറ്റിൽ പോയിരുന്നു. ബോഡി നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാവുന്ന തിരൂർക്കാരന്റെ സുഹൃത്തിനെ വിളിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ നെത്സനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ ഫോൺ നമ്പർ നെത്സന്റെ കൈയ്യിൽ കൊടുത്തിട്ടൂണ്ട്. എന്തു സഹായത്തിനും അദ്ദേഹം കൂടെ ഉണ്ടാകും എന്നു പറഞ്ഞു. മുഴുവൻ ബ്ലോഗർമാരോടും ജ്യോനവന്റെ കുടുംബത്തിനുള്ള നന്ദി അറിയിക്കാൻ പറഞ്ഞു നെൽ‌സൺ.

കുളക്കടക്കാലം പറഞ്ഞു...

ജോനവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ഇന്റെര്‍ണല്‍ മിനിസ്ട്രി യുടെ സ്റ്റാമ്പ്‌ ചെയ്ത കോപ്പി തുടര്‍ നടപടികള്‍ക്കായി എംബസ്സിക്ക് നല്‍കി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് ശേഷം മാത്രമേ സബാ ആശു പത്രിയിലേക്ക് മൃതദേഹം മാറ്റു.അവസാന വിവരങ്ങള്‍ ഇങ്ങനെ.

ഉറുമ്പ്‌ /ANT പറഞ്ഞു...

ജ്യോനവന്റെ സഹോദരൻ നെൽ‌സൺ വിളിച്ചിരുന്നു ഇപ്പോൾ. വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും അപകട റിപ്പ്പ്പോർട്ട് ഇന്നു രാതി 10 മണിക്കു കിട്ടുമെന്നു പറഞ്ഞു. അപകടം നടന്ന കാറിൽ‌നിന്നും ജ്യോനവൻ അവസാനം കൂടെക്കരുതിയ പുസ്തകം ലഭിച്ചു. എം.പി. നാരായണപിള്ളയുടെ കഥകൾ. (കള്ളൻ, ജോർജ്ജ് ആറാമന്റെ കോടതി തുടങ്ങിയ കഥകൾ)
ജ്യോനവന്റെ വഴി

ഉറുമ്പ്‌ /ANT പറഞ്ഞു...

മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ നാളെയോടെ എല്ലാ പേപ്പറുകളും ശരിയാകുമെന്നു കരുതുന്നു.

ദിനേശന്‍ വരിക്കോളി പറഞ്ഞു...

പ്രിയ കവെ നിങ്ങളുടെ ഓര്‍മ്മയ്ക്കുമുന്പില്‍ എന്തുപറയാനാണ്...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

.......

:(

cp aboobacker പറഞ്ഞു...

അകന്നുപോയവന്‍
അകന്നുപോയവന്‍
ഇനി നമ്മുടെ കൂടെയില്ല
കരയരുത്,
അവന്‍ ജീവിച്ചിരിക്കുമ്പോള്‍
അതിഷ്ടപ്പെടുമായിരുന്നില്ല
എനിക്കറിയില്ല അവനെ.
അറിയുന്നവരില്‍
സ്‌നേഹം വിതച്ചു
കവിതയെഴുതി
ഇതിലപ്പുറം ഒന്നും വേണ്ട.
മരണം വെറുതെ കടന്നുവരികയാണ്
മനുഷ്യനെ ഇല്ലായ്മ ചെയ്യാന്‍
മരണത്തിനു ശേഷിയില്ല.
സുഹൃത്തുക്കള്‍
ഹൃദയങ്ങളിലാണ് ജീവിക്കുന്നത്.
ചിതാഗ്നികള്‍ക്ക്
ഖബറിടങ്ങള്‍ക്ക്
അവരെ നശിപ്പിക്കാനാവുന്നില്ല

ഉറുമ്പ്‌ /ANT പറഞ്ഞു...

ജ്യോനവന്റെ സഹോദരൻ നെൽ‌സനും അങ്കിളും ജ്യോനവന്റെ ഓഫീസിൽ. ടിക്കറ്റ് ബുക്കിംഗ് സംബന്ധമായ ജോലികൾക്ക്.

Deepa Vasudevan പറഞ്ഞു...

ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.ആദരാഞ്ജലികൾ....

പഞ്ചാരക്കുട്ടന്‍.... പറഞ്ഞു...

അവസാനം എഴുതിയ വരികളില്‍ മരണം ഒളിച്ചിട്ടുണ്ടായിരുന്നോ..?
മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നു വിളിക്കുന്നതു എന്തു ശെരിയാണു......നമ്മുടെ പ്രാര്‍ധനകള്‍ക്കും സ്നേഹത്തിനും പിടിതരാതെ...മൌനത്തിന്റെ ലോകത്തേക്കു യാത്രയായി എന്നു വിസ്വസിക്കാന്‍ കഴിയുന്നില്ല.....
ആദരാഞ്ജലികള്‍...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാര ജ്യോനവ...
അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞ നവീന്‍ജോര്‍ജ്‌.
വരികള്‍ വറ്റിവരണ്ടയാ പൊട്ടക്കുടം ഇനി നിധിപോല്‍,
വരും കാലങ്ങളില്‍ ഞങ്ങളീമിത്രങ്ങള്‍ കാത്തു സൂക്ഷിക്കാം ...

ഒരു കടമോ രണ്ടുകടമോയുള്ള നിന്‍ കടങ്കഥകള്‍ ,
തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ ഘടികാരം ,
കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !

പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!