28/10/09

മൃതശരീരങ്ങള്‍

തിരകള്‍ക്കു മുകളില്‍
പൊങ്ങിയും താഴ്ന്നും
മൃതശരീരങ്ങള്‍ ഒഴുകുന്നു

കരയില്‍ നിന്ന്
കണ്ടവര്‍ കണ്ടവര്‍
വിളിച്ചു കൂവുന്നു
" അതാ അവിടെയൊന്ന് "
" ഇവിടെയുമൊന്ന് "
" അതാ അപ്പുറത്ത് മറ്റൊന്ന് "

തോണികളും സ്പീഡ് ബോട്ടുകളും
അങ്ങോട്ടു കുതിക്കുന്നു
തിരഞ്ഞുതിരഞ്ഞ്
ഒന്നും കണ്ടെത്താനാവാതെ
തിരിച്ചു വരുന്നു

അപ്പോഴതാ
തിരകള്‍ക്കുമുകളില്‍
വീണ്ടും പ്രത്യക്ഷമാകുന്നു
മൃതശരീരങ്ങള്‍

2 അഭിപ്രായങ്ങൾ:

നഗ്നന്‍ പറഞ്ഞു...

അവയങ്ങിനെ പെട്ടെന്ന് പിടിതരുന്നവയല്ലല്ലോ.

എം പി.ഹാഷിം പറഞ്ഞു...

!! good